ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി; വിജയരാഘവനും ഉർവശിക്കും പുരസ്കാരം

5 months ago 5

.

വിക്രാന്ത് മാസ്സി, ഉർവശി, റാണി മുഖർജി, വിജയരാഘവൻ, ഷാരൂഖ് ഖാൻ

ന്യൂഡല്‍ഹി: ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിക്കും 2023 ലെ മികച്ച നടന്മാര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം. റാണി മുഖര്‍ജിയാണ് മികച്ച നടി. മികച്ച സഹനടനും നടിക്കുമുള്ള പുരസ്കാരങ്ങൾ മലയാളത്തിന്റെ പ്രിയതാരങ്ങളായ വിജയരാഘവനും ഉർവശിയും നേടി. ഉള്ളൊഴുക്കാണ് മികച്ച മലയാളചിത്രം. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് സുദിപ്‌തോ സെന്നിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. ജവാന്‍ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖര്‍ജിക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്ക് ലഭിച്ചത്. ഗുജറാത്തി നടി ജാനകി ബോധിവാലയോടൊപ്പമാണ് ഉര്‍വശി പുരസ്‌കാരം പങ്കിട്ടത്. വിജയരാഘവന്‍, എം.എസ്. ഭാസ്‌കര്‍ എന്നിവരെ മികച്ച സഹനടന്മാരായി തിരഞ്ഞെടുത്തു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്‌കാരം. പാര്‍ക്കിങിലെ അഭിനയമാണ് ആണ് ഭാസ്‌കറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.പാര്‍ക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ അവാര്‍ഡിന് അര്‍ഹനായി. 2018 എന്ന ചിത്രത്തിന് രംഗമൊരുക്കിയ മോഹന്‍ദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍. പൂക്കാലം എന്ന ചിത്രത്തിന്റെ എഡിറ്റർ മിഥുന്‍ മുരളിയാണ് മികച്ച എഡിറ്റര്‍.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച ചിത്രം: ട്വല്‍ത് ഫെയ്ല്‍
മികച്ച സംവിധായകന്‍: സുദിപ്തോ സെന്‍ (ചിത്രം: കേരള സ്‌റ്റോറി)
മികച്ച നടി: റാണി മുഖര്‍ജി (ചിത്രം മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ)
മികച്ച നടന്‍: ഷാരൂഖ് ഖാന്‍ (ചിത്രം ജവാന്‍)
വിക്രാന്ത് മാസി (ചിത്രം ട്വല്‍ത് ഫെയ്ല്‍)

മികച്ച സഹനടി: ഉര്‍വശി (ചിത്രം ഉള്ളൊഴുക്ക് )
ജാനകി ബൊധിവാല (ചിത്രം വശ്)
മികച്ച സഹനടന്‍: വിജയരാഘവന്‍ (ചിത്രം പൂക്കാലം)
എംഎസ് ഭാസ്‌കര്‍ (ചിത്രം പാര്‍ക്കിങ്)

മികച്ച ഗായിക: ശില്‍പ റാവു (ചിത്രം ജവാന്‍)
മികച്ച ഗായകന്‍: പിവിഎന്‍എസ് രോഹിത് (ചിത്രം ബേബി)

ഗാനരചന: കസല ശ്യാം (ചിത്രം ബലഗം)
സംഗീതസംവിധായകന്‍: ജിവി പ്രകാശ് കുമാര്‍ (ചിത്രം വാത്തി)
ബി.ജി.എം: ഹർഷ്വർദ്ധൻ രാമേശ്വർ(ചിത്രം അനിമൽ)

മികച്ച ഛായാഗ്രഹണം: പ്രസന്ദനു മോഹപത്ര (ചിത്രം കേരള സ്റ്റോറി)
സംഘട്ടനസംവിധാനം: നന്ദു ആന്റ് പൃഥ്വി (ചിത്രം ഹനുമാന്‍)
നൃത്തസംവിധാനം: വൈഭവി മര്‍ച്ചന്റ് (ചിത്രം റോക്കി ഓര്‍ റാണി കി പ്രേം കഹാനി)
കോസ്റ്റ്യൂം: സച്ചിന്‍ ലൊവലേക്കര്‍, ദിവ്യ ഗംഭീര്‍, നിഥി ഗംഭീര്‍ (ചിത്രം സാം ബഹദൂര്‍)

മേക്കപ്പ്: ശ്രീകാന്ത് ദേശായ് (ചിത്രം സാം ബഹദൂര്‍)
മികച്ച സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ (ചിത്രം അനിമല്‍)
മികച്ച തിരക്കഥ: സായ് രാജേഷ്, രാംകുമാര്‍ ബാലകൃഷ്ണന്‍ (ചിത്രം പാര്‍ക്കിങ്)
മികച്ച സംഭാഷണം: ദീപക് കിന്‍ഗ്രാണി (ചിത്രം സിര്‍ഫ് ഏക് ബന്ധാ കാഫി ഹെ)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: മോഹന്‍ദാസ് (ചിത്രം 2018)
മികച്ച എഡിറ്റിങ്ങ്: മിഥുന്‍ മുരളി (ചിത്രം പൂക്കാലം)
പ്രത്യേക ജൂറി പുരസ്‌കാരം: എംആര്‍ രാജകൃഷ്ണന്‍ (ചിത്രം അനിമല്‍ പ്രീ റെക്കോഡിങ് മിക്‌സ്)

തെലുങ്ക് ചിത്രം: ഭഗവന്ത് കേസരി (സംവിധാനം: അനില്‍ രവിപുഡി)
തമിഴ് ചിത്രം: പാര്‍ക്കിങ് (സംവിധാനം: രാംകുമാര്‍ ബാലകൃഷ്ണന്‍)
മലയാള ചിത്രം: ഉള്ളൊഴുക്ക് (സംവിധാനം: ക്രിസ്റ്റോ ടോമി)
കന്നഡ ചിത്രം: ദി റേ ഓഫ് ഹോപ്
ഹിന്ദി ചിത്രം: എ ജാക്ക്ഫ്രൂട്ട് ഹിസ്റ്ററി

നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍

പ്രത്യേക പരാമര്‍ശം - നെകല്‍-ക്രോണിക്ക്ള്‍ ഓഫ് ദി പാഡി മാന്‍ (സംവിധാനം: എംകെ രാംദാസ്)
തിരക്കഥ - ചിദാനന്ദ നായിക് (സൺഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വൺ ടു നോ)
നറേഷന്‍ / വോയിസ് ഓവര്‍ - ഹരികൃഷ്ണൻ എസ്
സംഗീത സംവിധാനം - പ്രാനിൽ ദേശായി
എഡിറ്റിങ് - നീലാദ്രി റായ്
സൗണ്ട് ഡിസൈന്‍ - ശുഭരൺ സെൻ​ഗുപ്ത
ഛായാഗ്രഹണം - ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ
സംവിധാനം - പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം)
ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്‌സ് - ​ഗിദ്ദ്- ദ സ്കാവഞ്ചർ
നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്‍വയേണ്മെന്റല്‍ വാല്യൂസ് - ദ സൈലൻഡ് എപിഡെമിക്
മികച്ച ഡോക്യുമെന്ററി - ​ഗോഡ്, വൾച്ചർ ആൻഡ് ഹ്യൂമൻ
ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം - ടൈംലെസ് തമിഴ്നാട്
ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷന്‍ കോംപിലേഷന്‍ ഫിലിം -
നവാഗത സംവിധായകന്‍ - ശിൽപിക ബോർദോലോയി
മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം - ഫ്ലവറിങ് മാൻ

Updating ...

Content Highlights: 71st National Film Awards Announced: Winners of 2023 Indian Cinema Celebrated

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article