ഷാരൂഖ് ഖാനെ ഇഷ്ടമാണ്, പക്ഷേ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത് -വി. ശിവൻകുട്ടി

5 months ago 5

04 August 2025, 01:39 PM IST

Aadujeevitham V Sivankutty and Shah Rukh Khan

ആടുജീവിതം സിനിമയുടെ പോസ്റ്റർ, വി. ശിവൻകുട്ടി, ഷാരൂഖ് ഖാൻ | ഫോട്ടോ: എമിൽ സ്റ്റാൻലി ജോസഫ്, എം.പി, ഉണ്ണിക്കൃഷ്ണൻ | മാതൃഭൂമി, AFP

71-ാമത് ​ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ആടുജീവിതം എന്ന ചിത്രം തഴയപ്പെട്ടതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണെന്ന് അദ്ദേഹം ചോദിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ആടുജീവിതത്തിനെ ഒരു വിഭാ​ഗത്തിൽപ്പോലും പരി​ഗണിക്കാത്തതിനെതിരെ ചർച്ചകൾ ചൂടുപിടിക്കുമ്പോഴാണ് മന്ത്രിയും ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയത്.

"ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്.. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്.. ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണ്?" വി. ശിവൻകുട്ടി ചോദിച്ചു.

12ത് ഫെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മാസി, ജവാനിലെ വേഷത്തിന് ഷാരൂഖ് ഖാനും മികച്ച നടനുള്ള ദേശീയ പുരസ്കാരം പങ്കിടുകയായിരുന്നു. ഇതിനുപിന്നാലെ ഷാരൂഖിന് അവാർഡ് കൊടുത്തതിനെതിരെ എതിർപ്പുകൾ ഉയർന്നു. ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ ജൂറി പൂർണമായും തള്ളിക്കളഞ്ഞിരുന്നു.

മികച്ച സംവിധായകനായി ദി കേരളാ സ്റ്റോറി എന്ന ചിത്രം ഒരുക്കിയ സുദീപ്തോ സെന്നിനെ തിരഞ്ഞെടുത്തതിലും വലിയ വിമർശനമുണ്ട്. കഴിഞ്ഞദിവസം സംവിധായകൻ ബ്ലെസ്സി ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാൻ അശുതോഷ് ​ഗോവാരിക്കർക്കെതിരെ പ്രതികരിച്ചിരുന്നു. ‘ആടുജീവിത’ത്തെ ഒരിക്കൽ പുകഴ്ത്തിയ അശുതോഷ് ഗോവാരിക്കർ, ദേശീയ പുരസ്‌കാര ജൂറി ചെയർമാൻ ആയപ്പോൾ അഭിപ്രായം മാറ്റി പറഞ്ഞത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നാണ് ബ്ലെസ്സി പറഞ്ഞത്.

Content Highlights: V Sivankutty questions the exclusion of Prithviraj`s Adajeevitham from the National Film Awards

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article