Curated by: ഗോകുൽ എസ്|Samayam Malayalam•24 May 2025, 1:37 pm
IPL 2025: 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ അഞ്ച് വിലപിടിപ്പുള്ള ഫ്ലോപ്പ് താരങ്ങളെ നോക്കാം. ഇവർക്കായി മുടക്കിയ പണം ഇത്തവണ വെറുതെയായി.
ഹൈലൈറ്റ്:
- ടീമുകൾക്ക് നഷ്ടകച്ചവടമായി ചില വാങ്ങലുകൾ
- ലേലത്തിൽ ഇവർക്ക് മുടക്കിയ പണം വെറുതെയായി
- ഈ സീസണിലെ അഞ്ച് വിലപിടിപ്പുള്ള ഫ്ലോപ്പ് താരങ്ങളെ നോക്കാം
ഷിംറോൺ ഹെറ്റ്മെയർ (ഫോട്ടോസ്- Samayam Malayalam) ഋഷഭ് പന്ത്
2025 സീസൺ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ താരമാണ് ഋഷഭ് പന്ത്. ഐപിഎൽ ചരിത്രത്തിലെ റെക്കോഡ് തുകയായ 27 കോടി രൂപക്കായിരുന്നു കഴിഞ്ഞ മെഗാ ലേലത്തിൽ നിന്ന് പന്തിനെ, ലക്നൗ സൂപ്പർ ജയന്റ്സ് വാങ്ങിയത്. എന്നാൽ ഈ സീസണിൽ താരം വമ്പൻ ഫ്ലോപ്പായിരുന്നു. ഇക്കുറി കളിച്ച 13 മത്സരങ്ങളിൽ നിന്ന് 151 റൺസ് മാത്രമാണ് ഋഷഭ് പന്തിന് നേടാനായത്.
ഷിംറോൺ ഹെറ്റ്മെയർ ഒറ്റക്കല്ല, ഇത്തവണ ടീമുകൾക്ക് ബാധ്യതയായി മാറിയ സൂപ്പർ താരങ്ങൾ ഇവർ; വിലയേറിയ അഞ്ച് ഫ്ലോപ്പ് താരങ്ങൾ
ഷിംറോൺ ഹെറ്റ്മെയർ
കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിന് മുൻപ് 11 കോടി രൂപക്ക് രാജസ്ഥാൻ റോയൽസ് നിലനിർത്തിയ താരമാണ് ഷിംറോൺ ഹെറ്റ്മെയർ. എന്നാൽ ദയനീയ പ്രകടനമായിരുന്നു ഈ വിൻഡീസ് താരം കാഴ്ച വെച്ചത്. 14 കളികളിൽ നിന്ന് 239 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. രാജസ്ഥാൻ അവരുടെ പ്രധാന ഫിനിഷറായി നോക്കിക്കണ്ട ഹെറ്റിയുടെ ഫോമൗട്ട് ടീമിന്റെ പ്രകടനത്തെയും ബാധിച്ചു.
ഋഷഭ് പന്തിന് വേണ്ടി മെഗാ ലേലത്തിൽ ബിഡ് ചെയ്തത് ഈ മൂന്ന് ടീമുകൾ മാത്രം; ഇക്കുറി വൻ ഫ്ലോപ്പായി താരം
മുഹമ്മദ് ഷമി
കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിൽ നിന്ന് 10 കോടി രൂപക്ക് സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ താരമാണ് മുഹമ്മദ് ഷമി. എന്നാൽ താരം വലിയ രീതിയിൽ നിരാശപ്പെടുത്തി. ഒൻപത് കളികളിൽ നിന്ന് ആകെ ആറ് വിക്കറ്റുകൾ മാത്രമാണ് ഇക്കുറി അദ്ദേഹത്തിന് നേടാനായത്. 11.23 ആണ് ഈ സീസണിൽ താരത്തിന്റെ എക്കോണമി. ഐപിഎല്ലിലെ ദയനീയ ഫോം താരത്തിന്റെ ദേശീയ ടീം ഭാവിയേയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഗ്ലെൻ മാക്സ്‌വെൽ
ഓസ്ട്രേലിയൻ സൂപ്പർ താരമായ ഗ്ലെൻ മാക്സ്‌വെൽ ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയ ഐപിഎൽ സീസണാണ് ഇത്തവണത്തേത്. 4.2 കോടി രൂപക്കായിരുന്നു താരത്തെ പഞ്ചാബ് കിങ്സ് വാങ്ങിയത്. പരിക്കേറ്റ് പുറത്താകുന്നതിന് മുൻപ് ആറ് മത്സരങ്ങളാണ് ഇക്കുറി അദ്ദേഹം കളിച്ചത്. ഇതിൽ 97.95 എന്ന സ്ട്രൈക്ക് റേറ്റിൽ 48 റൺസാണ് താരത്തിന് നേടാനായത്.
രാജസ്ഥാൻ റോയൽസിൽ നിന്ന് ഈ താരങ്ങൾ പുറത്താകും, സഞ്ജുവിന്റെ ടീമിൽ വമ്പൻ അഴിച്ചുപണി ഉറപ്പ്; ആകാംക്ഷയിൽ ആരാധകർ
ജേക് ഫ്രേസർ മക്ഗർക്
ഐപിഎൽ മെഗാ ലേലത്തിന് മുൻപ് ഡെൽഹി ക്യാപിറ്റൽസ് ഒൻപത് കോടി രൂപക്ക് ടീമിൽ നിലനിർത്തിയ താരമാണ് ജേക് ഫ്രേസർ മക്ഗർക്. എന്നാൽ സീസണിലെ വിലപിടിപ്പുള്ള ഫ്ലോപ്പുകളിൽ ഒന്നായി അദ്ദേഹം മാറി. ഈ സീസണിൽ ആറ് ഇന്നിങ്സുകളിൽ നിന്ന് 55 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. മോശം ഫോമിലായതോടെ താരത്തെ പ്ലേയിങ് ഇലവനിൽ നിന്നും മാറ്റാൻ അവർ നിർബന്ധിതരാവുകയായിരുന്നു.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·