ഷൂട്ടിങ് തുടങ്ങുന്നതും റിലീസും ​ഗാന്ധി ജയന്തി ദിനത്തിൽ?; ഹിന്ദി ദൃശ്യം 3 അടുത്തവർഷം

7 months ago 6

21 June 2025, 04:12 PM IST

Ajay Devgn Drishyam 3

അജയ് ദേവ്ഗൺ | Photo: X/ Ashwani kumar, Siddharth R Kannan

അജയ് ദേവ്ഗണ്‍ നായകനാകുന്ന ദൃശ്യത്തിന്റെ ഹിന്ദിയുടെ മൂന്നാംഭാഗം ഷൂട്ടിങ് ഷെഡ്യൂളില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഗാന്ധി ജയന്തി ദിനത്തില്‍ ഷൂട്ടിങ് ആരംഭിച്ച് അടുത്തവര്‍ഷം ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയെന്നാണ് സൂചന. ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാക്കളോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

ചിത്രത്തിനായി അജയ് ദേവ്ഗണ്‍ തന്റെ ഡേറ്റുകള്‍ നല്‍കിയതായാണ് വിവരം. മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിലായും സ്റ്റുഡിയോയിലും ചിത്രം ഷൂട്ട് ചെയ്യും. തിരക്കഥ പൂര്‍ത്തിയായി, നിലവില്‍ സംഭാഷണത്തിന്റെ ഡ്രാഫ്റ്റിന്റെ പണിപ്പുരയിലാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2026 ഒക്ടോബര്‍ രണ്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് ശ്രമം.

അജയ് ദേവ്ഗണിന് പുറമേ ശ്രീയ ശരണ്‍, തബു എന്നിവരും ചിത്രത്തിന്റെ ഭാഗമാവും. വിജയ് സാല്‍ഗോന്‍കര്‍ എന്ന കഥാപാത്രത്തെയാണ് അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഭാര്യ നന്ദിനി സാല്‍ഗോന്‍കറായി എത്തിയത് ശ്രീയ ആയിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗം സംവിധാനംചെയ്തത് നിഷികാന്ത് കാമത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് അഭിഷേക് പഥക് ആണ് രണ്ടാംഭാഗം സംവിധാനംചെയ്തത്. അഭിഷേക് പഥക് തന്നെയാവും മൂന്നാംഭാഗവും സംവിധാനംചെയ്യുക.

അതേസമയം, മലയാളം മൂന്നാംഭാഗത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകപ്രചാരണമുണ്ട്. ചിത്രത്തിന്റെ തിരക്കഥയില്‍നിന്നുള്ള ഒരുചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് ഇതിന്റെ സൂചന ഏതാനും ദിവസം മുന്‍പ് നല്‍കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് സൂചന.

Content Highlights: Drishyam 3, starring Ajay Devgn, Shriya Saran, and Tabu, begins filming October 2nd

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article