ഷൂട്ടിങ്ങിൽ മൂന്നാം ദിനം നിരാശ, മിക്സഡ് ടീമിന് നാലാം സ്ഥാനം മാത്രം, സിന്ധുവിനും തോൽവി

4 hours ago 2

ഓൺലൈൻ ഡെസ്ക്

Published: September 22, 2026 10:34 AM IST

1 minute Read

പി.വി. സിന്ധു പരിശീലനത്തിനിടെ.
പി.വി. സിന്ധു പരിശീലനത്തിനിടെ.

നഗോയ∙ ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിവസം ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു നിരാശയോടെ തുടക്കം. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്കു മെഡൽ ഇല്ല. ഫൈനലിൽ ഇന്ത്യൻ‍ താരങ്ങളായ പാർഥ് മാനെയും എളവേനിൽ വാളറിവനും നാലാമതാണു ഫിനിഷ് ചെയ്തത്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ ടീമുകൾ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി.വനിതകളുടെ ബാഡ്മിന്റന്‍ ടീം ഇനത്തിൽ ഇന്ത്യൻ താരം പി.വി. സിന്ധു തോൽവി വഴങ്ങി. മൂന്ന് തവണ ലോകചാംപ്യനായ അകാനെ യമാഗുച്ചിയോട് 23–21,18–21,11–21 എന്ന സ്കോറിനാണ് സിന്ധു തോറ്റത്. ഇതോടെ ബാഡ്മിന്റനിൽ ഇന്ത്യ 1–0ന് പിന്നിലായി.‌ ഏഷ്യൻ ഗെയിംസ് കബഡിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. പുരുഷ വിഭാഗത്തിൽ ദക്ഷിണകൊറിയയെ 63–31നാണ് ഇന്ത്യ വീഴ്ത്തിയത്. അതേസമയം വനിതാ ക്രിക്കറ്റിൽ സുവർണ പ്രതീക്ഷയായി ഇന്ത്യയുടെ വനിതാ ടീം ഇന്നിറങ്ങും. ഫൈനലിൽ ശ്രീലങ്കയാണ് എതിരാളികൾ.

English Summary:

Asian Games 2026 Day Three Live Updates

Read Entire Article