Published: August 19, 2025 05:10 PM IST
1 minute Read
മുംബൈ∙ ഏകദിന വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ ഇടം നേടാൻ ഷെഫാലി വർമയ്ക്കു സാധിച്ചില്ല. അതേസമയം പേസ് ബോളർ രേണുക സിങ് ഠാക്കൂർ ഏകദിന ടീമിലേക്കു മടങ്ങിയെത്തി. മലയാളി താരം മിന്നു മണിക്കും 15 അംഗ ടീമിൽ ഇടമില്ല. സ്റ്റാൻഡ് ബൈ താരങ്ങളിൽ മിന്നുവുമുണ്ട്. ലോകകപ്പിനു മുന്നോടിയായി ഇതേ ടീം ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയും കളിക്കും.
പരുക്കു കാരണം ടീമിനു പുറത്തുപോയ രേണുക സിങ് വനിതാ പ്രീമിയർ ലീഗിലാണ് ഒടുവിൽ കളിച്ചത്. ഓപ്പണിങ്ങിൽ സ്മൃതി മന്ഥനയ്ക്കും പ്രതിക റാവലിനും ബാക്ക് അപ് ആയി യാസ്തിക ബാട്യയെയും സിലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയ എ ടീമിനെതിരെ അർധ സെഞ്ചറികളുമായി തിളങ്ങിയതോടെയാണ് യാസ്തിക ദേശീയ ടീമിലെത്തിയത്.
സെപ്റ്റംബർ 30ന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം. ഒക്ടോബർ അഞ്ചിന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. സെപ്റ്റംബർ 25ന് ഇംഗ്ലണ്ടിനെതിരെയും 27ന് ന്യൂസീലൻഡിനെതിരെയും ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. ഇന്ത്യയാണ് ടൂർണമെന്റിന്റെ ആതിഥേയർ.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം– ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റന്‍), പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ് ഠാക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ക്രാന്തി ഗൗഡ്, അമൻജ്യോത് കൗർ, രാധ യാദവ്, ശ്രീ ചരണി, യാസ്തിക ഭാട്യ, സ്നേഹ് റാണ. സ്റ്റാൻഡ് ബൈ– തേജൽ ഹസബ്നിസ്, പ്രേമ റാവത്ത്, പ്രിയ മിശ്ര, ഉമ ഛേത്രി, മിന്നു മണി, സയാലി സത്ഗരെ.
English Summary:








English (US) ·