ഷെയിന്‍ നിഗത്തിന്റെ ദൃഢം മുതല്‍ ലിംഗ വരെ; ഈ മാസം ജിയോ ഹോട്‌സ്റ്റാറില്‍ വരുന്ന റിലീസുകള്‍

1 month ago 4
ധുരന്ധര്‍ ദ റിവഞ്ച് ആയിരുന്നു കഴിഞ്ഞ ആഴ്ച ജിയോ ഹോട്‌സ്റ്റാറില്‍ എത്തിയ സിനിമ . തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ഓടിടിയിലും വമ്പന്‍ സ്വീകരണമായിരുന്നു. തിയേറ്ററില്‍ കാണാത്ത രോ വേര്‍ഷനും, ബിടിഎസ് വീഡിയോയുമടക്കം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ചെയ്ത ധുരന്ധര്‍ ദ റിവഞ്ച് എന്ന ചിത്രം അഞ്ച് ദിവസത്തിനകം 50 മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു.

എന്നാല്‍ അതുകൊണ്ടും തീരുന്നില്ല, ഈ ജൂണ്‍ മാസത്തില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ഏതാനും സിനിമകളും സീരീസുകളും ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നുണ്ട്. അതിലൊന്നാണ് ഷെയിന്‍ നിഗം നായകനായ ദൃഢം . ഒരു ക്രൈം ത്രില്ലര്‍ ജോണറില്‍ വരുന്ന സിനിമ ജൂണ്‍ 12 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയിന്‍ നിഗത്തിനൊപ്പം കൃഷ്ണ പ്രഭ, മാത്യു വര്‍ഗീസ്, സാനിയ ഫാത്തിമ, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Also Read: അതിലൂടെ സലിം കുമാറിന് ഒരു നന്ദി പറയണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, അത് നടന്നില്ല; വേദനയോടെ രോഹിണി

യോഗി ബാബു കേന്ദ്ര കഥാപാത്രമായി എത്തിയ കോമഡി എന്റര്‍ടൈന്‍മെന്റായ കെണത്തെ കാണോം എന്ന സിനിമയും ഈ ജൂണില്‍ ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ജൂണ്‍ 15 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ്. വരള്‍ച്ച ബാധിച്ച ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള ആക്ഷേപ ഹാസ്യം ലൈനിലുള്ള ചിത്രമാണ് കെണത്തെ കാക്കോം.


തെലുങ്ക് കോമഡി ഡ്രാമ വെബ്‌സീരീസായ സേവ് ദ ടൈഗേഴ്‌സിന്റെ സീസണ്‍ 3 ജൂണ്‍ 19 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. വിവാഹിതരായ മൂന്ന് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയുള്ള രസകരമായ യാത്രയാമ് ഈ വെബ്‌സീരീസ് . തുക്ര കേ മേര പ്യാര്‍ സീസണ്‍ 2 യും ജൂണ്‍ 19 ന് തന്നെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്.

ആക്ഷനും ഇമോഷനും എല്ലാം നിറഞ്ഞ തമിഴ് ക്രൈം ത്രില്ലര്‍ വെബ് സീരീസായ ലിംഗയാണ് ഈ മാസം റിലീസ് ചെയ്യുന്ന മറ്റൊന്ന്. കതിര്‍ പ്രധാന വേഷത്തിലെത്തുന്ന സീരീസില്‍ ദിവ്യ പ്രഭ, പൂര്‍ണിമ രവി, സത്യ, ബോസ് വെങ്കട് തുടങ്ങിയൊരു വലിയ താരനിരയുമുണ്ട്. ജൂണ്‍ 26 മുതലാണ് ലിംഗയുടെ സ്ട്രീമിങ് ആരംഭിക്കുന്നത്.

Read Entire Article