ഷൈനും കുടുംബവും അപകടത്തില്‍പ്പെട്ട അതേ സ്ഥലത്ത് അന്ന് ഞങ്ങളുടെ ബസും! ഞെട്ടല്‍ മാറാതെ സ്‌നേഹ ശ്രീകുമാര്‍, പോസ്റ്റ് വൈറല്‍

7 months ago 6

Authored by: നിമിഷ|Samayam Malayalam6 Jun 2025, 1:04 pm

ഷൈന്‍ ടോം ചാക്കോയുടെ പിതാവ് അപകടത്തില്‍ മരിച്ചു എന്നറിഞ്ഞതിന്റെ സങ്കടത്തിലാണ് പ്രിയപ്പെട്ടവരെല്ലാം. കുടുംബസമേതമായി ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടയിലായിരുന്നു അപകടം. ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ഷൈനും കുടുംബവും അപകടത്തില്‍പ്പെട്ട അതേ സ്ഥലത്ത് അന്ന് ഞങ്ങളുടെ ബസും!ഷൈനും കുടുംബവും അപകടത്തില്‍പ്പെട്ട അതേ സ്ഥലത്ത് അന്ന് ഞങ്ങളുടെ ബസും! (ഫോട്ടോസ്- Samayam Malayalam)
ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഷൈനിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു കുടുംബം ബാംഗ്ലൂരിലേക്ക് പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. അച്ഛന്റെയും അമ്മയുടെയും സമാധാനവും സന്തോഷവും പ്രധാനപ്പെട്ടതാണ്. ഇനിയുള്ള ജീവിതത്തില്‍ അതിന് പ്രാധാന്യം നല്‍കും. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കരുത്തനായി മകനൊപ്പം നിന്നതായിരുന്നു അദ്ദേഹം. ചികിത്സയിലൂടെയായി മകനെ പൂര്‍വ്വാധികം ശക്തനായി കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു വിയോഗം.

സേലത്തിനടുത്തുള്ള ധര്‍മ്മപുരിയില്‍ വെച്ചായിരുന്നു അപകടം. മുന്‍പൊരിക്കല്‍ അതേ സ്ഥലത്ത് വെച്ച് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ പെട്ടിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഒരാള്‍ മരിച്ചിരുന്നു അന്ന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായി സ്‌നേഹ ശ്രീകുമാര്‍ അന്നത്തെ അപകടത്തെക്കുറിച്ചും, ഷൈനിന്റെ പിതാവിനെക്കുറിച്ചും എഴുതിയിരുന്നു.

Also Read: കഴുത്തില്‍ പൂമാലകളുമായി രവി മോഹനും കെനിഷയും! പുതിയ തുടക്കത്തിന് അനുഗ്രഹം തേടി മുരുകന് മുന്നില്‍! വരാനിരിക്കുന്ന ഹാപ്പി ന്യൂസ് ഇതോ!

വളരെ ദുഃഖകരമായ വാർത്ത. ആദരാഞ്ജലികൾ. സേലത്തിനടുത്തു ധർമ്മപുരിയിൽ ആണ് അപകടം എന്ന് വാർത്തകളിൽ കണ്ടു. ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും. അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദ്ധിക്കാറുണ്ട്. സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി എങ്ങിനെ മാറിയെന്നു അറിഞ്ഞൂടാ.

ഷൈനും കുടുംബവും അപകടത്തില്‍പ്പെട്ട അതേ സ്ഥലത്ത് അന്ന് ഞങ്ങളുടെ ബസും! ഞെട്ടല്‍ മാറാതെ സ്‌നേഹ ശ്രീകുമാര്‍, പോസ്റ്റ് വൈറല്‍


ഈ വാർത്തയും ഞെട്ടിക്കുന്നതാണ്. ഒരാൾ വലിയ ഒരു വിപത്തിൽ അകപ്പെട്ടപ്പോൾ കൂടെനിന്ന് തിരിച്ചു കൊണ്ടുവരാൻ ഒരു കുടുംബം മുഴുവനായാണ് ഇറങ്ങി തിരിച്ചത്. എല്ലാ അച്ഛനമ്മമാരും അങ്ങിനെ അല്ലെ എന്ന് ചോദിക്കുന്നവർക്കായി, അങ്ങിനെ അല്ല. അങ്ങിനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്. തെറ്റുപറ്റിയത് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതിൽനിന്നു മാറി വരാൻ കൂടെ നിൽക്കുന്നത്. അങ്ങിനെ ശക്തമായി കൂടെ നിന്ന ഒരു അച്ഛൻ ആണ് പോയത്. ഈ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടത് എന്നുമായിരുന്നു സ്നേഹ കുറിച്ചത്.

കേട്ടപ്പോള്‍ തന്നെ ഷോക്കായി, ഷൈനിനൊപ്പം എപ്പോഴും, എല്ലാ കാര്യത്തിനും മുന്നിലുണ്ടാവുന്ന ആളാണ്. സിനിമയുടെ കാര്യങ്ങളിലും, പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ജോലികളുമെല്ലാം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. അഭിമുഖങ്ങളിലെല്ലാം അപ്പന്റെ സപ്പോര്‍ട്ടിനെക്കുറിച്ച് വാചാലനാവാറുണ്ടായിരുന്നു ഷൈന്‍. തെറ്റ് ചെയ്യാതെ വലിയൊരു പത്മവ്യൂഹത്തില്‍ അകപ്പെട്ട് പോവുകയായിരുന്നു മകന്‍. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അഭിമുഖങ്ങളിലെല്ലാം അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
നിമിഷ

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാ​ഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക

Read Entire Article