05 July 2025, 02:22 PM IST

ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഷൈന്‍ ടോം ചാക്കോ നായകനായ 'ഗ്യാങ്ങ് ബി' മ്യൂസിക് വീഡിയോ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. ഗ്യാലറി വിഷന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫ് പെരുമ്പാവൂരാണ് നിര്‍മാണം. കമലിന്റെ സഹസംവിധായകനായ അഖില്‍ അബ്ദുള്‍ഖാദറാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ചിത്രീകരിച്ച ആദ്യമലയാളം ആല്‍ബമാണ് ഗ്യാങ്ങ് ബി. ആഷിക്ക് അബുവിന്റെ 'റൈഫിള്‍ ക്ലബ്ബി'ലെ റാപ്പ് സോങ്ങിലൂടെ ശ്രദ്ധേയനായ ഇമ്പച്ചിയാണ് പാട്ട് പാടിയിരിക്കുന്നത്. സംഗീതം സൂരജ് കുറുപ്പ്. ജൂലൈ അവസാനം യൂട്യൂബിലൂടെ റിലീസ് ചെയ്യും.
ഫഹദ് ഫാസിലിന്റെ 'ആവേശ'ത്തിലൂടെ ശ്രദ്ധേയനായ മിധൂട്ടിയും പ്രധാനവേഷത്തില്‍ എത്തുന്നു. അന്‍വര്‍ ഷെരീഫ്, സോഹന്‍ സീനുലാല്‍, ജോര്‍ദി പൂഞ്ഞാര്‍, ആഷിക്ക് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ക്യാമറ: കണ്ണന്‍ പട്ടേരി, എഡിറ്റിങ്: സോണി വര്‍ഗീസ് ജോസഫ്, ആര്‍ട്ട്: വിനോദ് രവീന്ദ്രന്‍, മേക്കപ്പ്: സിനൂപ് രാജ്, കോസ്റ്റ്യൂംസ്: ഗഫൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിയാസ് പട്ടാമ്പി. പിആര്‍ഒ: ഹുവൈസ്, പ്രവീണ്‍ പൂക്കാടന്‍.
Content Highlights: Shine Tom Chacko starrer `Gang B` euphony video archetypal look poster released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·