ഷൈന്‍ ടോം ചാക്കോ നായകനായെത്തിയ 'ദി പ്രൊട്ടക്ടര്‍' മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററുകളില്‍ രണ്ടാംവാരം വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലെത്തിയ ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ഷൈന്‍ എത്തിയിരിക്കുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മിച്ച ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ജി.എം. മനു ആണ്. വ്യത്യസ്തമായതും പേടിപ്പിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കുറ്റാന്വേഷണ ചിത്രമെന്നാണ് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം.
സഹസംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍നിന്ന് നായക നടനിലേക്ക് ചുവടുമാറ്റിയ ഷൈന്‍ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളില്‍ സിനിമകളില്‍ എത്തിയിട്ടുണ്ട്. ഇക്കുറിയും നായകവേഷത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഷൈന്‍. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, ഡയാന, കാജല്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: രജീഷ് രാമന്‍, എഡിറ്റര്‍: താഹിര്‍ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്റണി, പശ്ചാത്തലസംഗീതം: സെജോ ജോണ്‍, കലാസംവിധാനം: സജിത്ത് മുണ്ടയാട്, വസ്ത്രാലങ്കാരം: അഫ്‌സല്‍ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി കവനാട്ട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കരന്തൂര്‍, ഗാനരചന: റോബിന്‍സ് അമ്പാട്ട്, സ്റ്റില്‍സ്: ജോഷി അറവക്കല്‍, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈന്‍: പ്ലാന്‍ 3, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
Content Highlights: Shine Tom Chacko `The Protector` 2nd week successful theaters
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·