
ട്രെയ്‌ലറിൽനിന്ന് | Photo: Screen grab/ YouTube: Muzik247
ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'തേരി മേരി' ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് നടി ഉര്‍വശി നിര്‍വഹിച്ചു. ആകാംക്ഷ ഉണര്‍ത്തുന്ന ട്രെയ്‌ലര്‍, ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വേളയിലാണ് ലോഞ്ച് ചെയ്തത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ്.കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീര്‍ ചെമ്പായില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 'തേരി മേരി'.
അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത 'കിംഗ്ഫിഷ്' എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ശ്രീനാഥ് ഭാസിയും, ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തെലുങ്കിലെ അറിയപ്പെടുന്ന ഇന്‍ഫ്‌ലുവന്‍സര്‍ ശ്രീരംഗസുധയും മലയാളികളുടെ പ്രിയപ്പെട്ട അന്നാ രേഷ്മ രാജനുമാണ് നായികമാര്‍. വര്‍ക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ 'തേരി മേരി' ഉടന്‍ റിലീസിനെത്തും.
ഇര്‍ഷാദ് അലി, സോഹന്‍ സീനുലാല്‍, ബബിതാ ബാബു എന്നിവരും നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ചെറുപ്പക്കാരുടെ കാഴ്ച്ചപ്പാടുകള്‍ക്കും വികാരവിചാരങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ അവതരണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അലക്‌സ് തോമസ്, അഡീഷണല്‍ സ്‌ക്രിപ്റ്റ്: അരുണ്‍ കാരിമുട്ടം, ക്രിയേറ്റീവ് ഡയറക്ടര്‍: വരുണ്‍ ജി പണിക്കര്‍, ഛായഗ്രഹണം: ബിപിന്‍ ബാലകൃഷ്ണന്‍, എഡിറ്റര്‍: എം.എസ്. അയ്യപ്പന്‍ നായര്‍. ട്രെയ്‌ലര്‍ എഡിറ്റര്‍: ജിത്ത് ജോഷി, സംഗീതം: രഞ്ജിന്‍ രാജ്, ആര്‍ട്ട്: സാബുറാം, ക്രിയേറ്റീവ് ഡയറക്ടര്‍: വരുണ്‍ ജി. പണിക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: സജയന്‍ ഉദയന്‍കുളങ്ങര, സുജിത് വി.എസ്, വസ്ത്രാലങ്കാരം: വെങ്കിട്ട് സുനില്‍, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, കളറിസ്റ്റ്: രമേഷ് അയ്യര്‍, ഡിഐ: വിസ്റ്റ ഒബ്സ്‌ക്യൂറ, നിശ്ചലദൃശ്യങ്ങള്‍: ശാലു പേയാട്, പോസ്റ്റര്‍: ഡിസൈന്‍ ആര്‍ട്ടോകാര്‍പസ്, മാര്‍ക്കറ്റിങ്: വിവേക് വി. വാരിയര്‍, ലേബല്‍: Muzik247.
Content Highlights: Watch the trailer of Theri Meri, a caller Malayalam movie starring Shine Tom Chacko and Sreenath Bhasi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·