Authored by: അശ്വിനി പി|Samayam Malayalam•20 Apr 2026, 11:01 americium IST
ഷൈന്‍ ടോം ചാക്കോയുടെയും തനൂജയുടെയും പ്രണയലും ബ്രേക്കപ്പും സോഷ്യല്‍ മീഡിയ ശ്രദ്ധ നേടിയിരുന്നതാണ്. ഇനിയൊരിക്കലും ആ ബന്ധത്തിലേക്ക് തിരിച്ചു പോകാന്‍ താത്പര്യമില്ല എന്ന് തനൂജ പറയുന്നു
ബ്രേക്കപ്പിനെ കുറിച്ച് തനൂജപിന്നാലെ ഒന്നിച്ചുള്ള ചിത്രങ്ങളും പ്രണയ നിമിഷങ്ങളുമെല്ലാം വൈറലായി. വളരെ ലളിതമായ ഒരു വിവാഹ നിശ്ചയവും കഴിഞ്ഞു. പിന്നാലെ വന്നത് ഇരുവരും ബ്രേക്കപ് ആയി എന്ന വാര്‍ത്തകളാണ്. ബന്ധം വളരെ ടോക്‌സിക് ആയതിനെ തുടര്‍ന്നാണ് വേര്‍പിരിഞ്ഞത് എന്നും, രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണ് എന്നുമാണ് പറഞ്ഞിരുന്നത്.
Also Read: ഞാന്‍ മരിച്ചാലും ഉമ ആരോഗ്യത്തോടെ ജീവിക്കണം, ആരും അവളെ നോക്കാനുണ്ടാവില്ല; റിയാസ് ഖാന്റെ വാക്കുകള്‍, കണ്ണ് നിറഞ്ഞ് ഉമഇപ്പോഴിതാ രണ്ട് വര്‍ഷത്തിന് ശേഷം ആ ബന്ധം ബ്രേക്കപ് ആയതിനെ കുറിച്ച് തനൂജ ചോദിയ്ക്കുന്നു. പൊതുഇടത്തുവച്ച് മാധ്യമങ്ങള്‍ ക്യാമറയുമായി ചെന്ന് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മോഡല്‍ കൂടെയായ തനൂജ
ആ ബന്ധം വേര്‍പിരിഞ്ഞതില്‍ ഒട്ടും കുറ്റബോധമില്ല എന്ന് ചോദ്യത്തിന് ഉത്തരമായി തനൂജ പറഞ്ഞു. വേര്‍പിരിയുക എന്ന തീരുമാനം വേണ്ടായിരുന്നു എന്നൊരിക്കലും തോന്നിയിട്ടില്ല, ഞങ്ങള്‍ക്ക് അഡ്ജസ്റ്റ് ചെയ്തു പോകാന്‍ പറ്റില്ല എന്ന ഘട്ടത്തിലാണ് ആ തീരുമാനമെടുത്തത്. കാരണങ്ങള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമുണ്ട്.
Also Read: വെള്ളം കുടിക്കാതെ ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നു, ബാത്രൂം സൗകര്യം പോലുമില്ലാത്ത കാലത്തെ കുറിച്ച് അംബിക
ഇനിയൊരു അവസരം കിട്ടുകയാണെങ്കില്‍ ഒരിക്കലും ഒന്നിക്കാന്‍ താത്പര്യവുമില്ല. ഷൈന്‍ ടോം ചാക്കോ ഇങ്ങോട്ട് വന്ന് പറഞ്ഞാലോ എന്ന് ചോദിച്ചപ്പോള്‍, എന്നാലും ഇല്ല, അങ്ങനെ സംഭവിക്കുകയുമില്ല എന്നായിരുന്നു തനൂജയുടെ പ്രതികരണം.
ഇപ്പോള്‍ താന്‍ സിംഗിള്‍ ആണെന്നും തനൂജ പറഞ്ഞു. കല്യാണം കഴിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ നോക്കുന്നുണ്ട്. പക്ഷേ എനിക്കിങ്ങനെ ഒരു പാസ്റ്റ് ഉള്ളത് എല്ലാവര്‍ക്കും അറിയാവുന്നതാണ് പ്രശ്‌നം. ഇനിയൊരു കല്യാണമുണ്ടായാല്‍ അത് പ്രണയമായിരിക്കുമോ അറേഞ്ച്ഡ് ആയിരിക്കുമോ എന്ന ചോദ്യത്തിന് അത് പറയാന്‍ പറ്റില്ല, ഏതാണെങ്കിലും എന്ന് തനൂജ മറുപടി നല്‍കി.






English (US) ·