ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച; ഇന്ന് പൊതുദർശനം

7 months ago 7

സ്വന്തം ലേഖകന്‍

08 June 2025, 12:50 PM IST

shine tom chacko household  accident

സി.പി. ചാക്കോ, അപകടത്തിലായ വാഹനം

തൃശ്ശൂർ: ചലച്ചിത്രനടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. രാവിലെ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലായിരിക്കും സംസ്കാരച്ചടങ്ങുകൾ നടക്കുക. മുണ്ടൂരിലെ വീട്ടിൽ ഞായറാഴ്ച വൈകിട്ട് 4 മുതൽ പൊതുദർശനമുണ്ടാകും.

വെള്ളിയാഴ്ച രാവിലെ ആറോടെ ആയിരുന്നു ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഷൈൻ ടോം ചാക്കോയ്ക്കും അമ്മ മരിയ കാർമലിനും സഹോദരൻ ജോ ജോൺ ചാക്കോയ്ക്കും പരിക്കേറ്റിരുന്നു.

ഷൈൻ ടോം ചാക്കോയുടെ ചികിത്സാർഥം കുടുംബം വ്യാഴാഴ്ച രാത്രി പത്തിന് എറണാകുളത്തുനിന്ന്‌ ബെംഗളൂരുവിലേക്കു പുറപ്പെട്ടതാണ്. ഷൈനിന്റെ മാനേജർ കൂടിയായ അനീഷ് ആണ് വണ്ടി ഓടിച്ചിരുന്നത്. സഹോദരൻ മുന്നിലും അച്ഛനും അമ്മയും മധ്യഭാഗത്തും ഷൈൻ ടോം ചാക്കോ പിറകിലെ സീറ്റിലുമാണ് ഇരുന്നത്. മുന്നിൽ പോയ ലോറി പെട്ടെന്ന് ട്രാക്ക് മാറിയപ്പോൾ ഷൈനും കുടുംബവും സഞ്ചരിച്ച കാർ ലോറിക്ക് പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ ഡിവൈഡറിലും ഇടിച്ചു. നടുവിലെ സീറ്റിലിരുന്ന സി.പി. ചാക്കോ ഡ്രൈവറുടെ സീറ്റിന് പിറകിൽ ഇടിച്ചുവീഴുകയായിരുന്നു.

Content Highlights: CP Chacko, Father of Shine Tom Chacko, Passes Away: Funeral Details

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article