സ്വന്തം ലേഖകൻ
17 April 2025, 11:09 AM IST

സജി നന്ത്യാട്ട്, ഷൈൻ ടോം ചാക്കോ| ഫോട്ടോ: Facebook, ജമേഷ് കോട്ടയ്ക്കൽ| മാതൃഭൂമി
കോട്ടയം: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻ സി. അലോഷ്യസ് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്. ഷൈൻ ടോം ചാക്കോയെ എന്നേ വിലക്കേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സംഭവം അറിഞ്ഞപ്പോൾ തന്നെ വിൻസിയെ വിളിച്ചിരുന്നെന്നും സജി നന്ത്യാട്ട് പറഞ്ഞു.
വിൻ സിയുടെ പരാതിയുമായി ബന്ധപ്പെട്ട് WCC, IC സമിതികളുമായി ആശയവിനിമയം നടത്തിയെന്ന് സജി നന്ത്യാട്ട് പറഞ്ഞു. വിൻ സിക്ക് പരാതി പറയാൻ ആദ്യം പേടിയായിരുന്നു എല്ലാ പിന്തുണയും നൽകുമെന്ന് വിൻ സിക്ക് ഉറപ്പു നൽകി. തിങ്കളാഴ്ച ഫിലിം ചേംബർ അടിയന്തര യോഗം ചേരും. ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
നിലവിലുള്ള പ്രോജറ്റുകൾ ചെയ്യാൻ ഷൈനിന് തടസമില്ല. പുതിയ സിനിമകളുടെ കാര്യത്തിൽ സംഘടന തീരുമാനമെടുക്കും. വനിതാ സഹപ്രവർത്തകർക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. പൊലീസിനും എക്സൈസിനും സിനിമാ സെറ്റുകളിൽ വരുന്നതിന് തടസമില്ല. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ബന്ധമുള്ള സിനിമാക്കാർക്കെതിരെയുള്ള നിയമ നടപടിയെ പിന്തുണക്കുമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.
Content Highlights: Film Chamber General caput reacts to actress`s ailment against Shine Tom Chacko
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·