10 June 2025, 06:52 PM IST

Photo: Screengrab/ x.com/TNPremierLeague
ചെന്നൈ: ക്രിക്കറ്റ് പലപ്പോഴും വിചിത്രമായ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് പ്രീമിയര്‍ ലീഗിനിടെ അരങ്ങേറിയത്.
പേസര്‍മാരുടെ പന്തുകള്‍ നേരിടുമ്പോള്‍ ബാറ്റര്‍മാരുടെ കൈയിലുള്ള ബാറ്റ് ഒടിഞ്ഞുപോകുന്നത് ഇടയ്‌ക്കെങ്കിലും നാം കണ്ടിട്ടുണ്ട്. എന്നാല്‍ അതിലും വിചിത്രമായ കാര്യമാണ് കഴിഞ്ഞ ദിവസം നടന്നത്.
കോയമ്പത്തൂരിലെ എസ്എന്‍ആര്‍ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍, ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും നെല്ലായ് റോയല്‍ കിങ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. നെല്ലായ് റോയല്‍ കിങ്‌സിന്റെ ഇമ്മാനുവല്‍ ചെറിയാന്റെ പന്ത് നേരിടുകയായിരുന്നു ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിന്റെ കെ. ആഷിഖ്. ഷോട്ടിനു പിന്നാലെ ആഷിഖിന്റെ ബാറ്റ് ഒടിഞ്ഞ് കഷ്ണം തെറിച്ച് നേരേ ഇമ്മാനുവലിന്റെ കാലില്‍ പതിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ സംഭവത്തില്‍ ഞെട്ടിപ്പോയെങ്കിലും താരത്തിന് പരിക്കൊന്നും പറ്റിയില്ല. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Content Highlights: A bizarre incidental successful the Tamil Nadu Premier League (TNPL) saw a breached bat deed a bowler








English (US) ·