ഷോട്ടിന് ഇടയില്‍ ആ നടന്‍ അടിച്ചു, ദേഷ്യം വന്ന് ഞാന്‍ തിരിച്ചടിച്ചു; ഒരൊറ്റ ഷോട്ടില്‍ സംഭവിച്ച അടിപിടിയെ കുറിച്ച് മധൂ

1 month ago 3
നീലഗിരി, യോദ്ധ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെയും ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് മാധൂ ഷ. തമിഴ് സിനിമാ ലോകത്തെ സംബന്ധിച്ച് എന്നും റോജ സിനിമയിലെ നായികയാണ്. വലിയൊരു ബ്രേക്കിന് ശേഷം ചിന്ന ചിന്ന ആശൈ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടി, അതും ഇന്ദ്രന്‍സിനൊപ്പം. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബോളിവുഡ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ ഒരനുഭവത്തെ കുറിച്ച് മധൂ തുറന്ന് പറഞ്ഞു

യശ്വന്ത് എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു അത്. നാന പടേക്കറും മധൂവുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. അന്നേ നാച്വറല്‍ ആക്ടിങില്‍ ഒരുപാട് ശ്രദ്ധിക്കുന്ന നടനായിരുന്നു നാന പടേക്കര്‍. കൂടെ അഭിനയിക്കുന്നവരും അത് ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തിന് നിര്ഡബന്ധമുണ്ട്.

Also Read: പ്രതിഫലം തന്നിട്ട്, കൂടെകിടക്കാന്‍ ആവശ്യപ്പെട്ടു, പ്രമുഖ നടന്മാര്‍ ചോദിച്ചിട്ടുണ്ട്; ദുരനുഭവങ്ങളെ കുറിച്ച് രഞ്ജിനി ഹരിദാസ്

യശ്വന്തിലെ ഒരു സീന്‍ ശൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കണമായിരുന്നു. പക്ഷേ അതിന് നാനാ പടേക്കര്‍ അനുവദിച്ചില്ല. നാച്വറലായി കണ്ണുനീര്‍ വരണം എന്നായി അദ്ദേഹം. അതിന് എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. റിഹേഴ്‌സല്‍ എല്ലാം കഴിഞ്ഞതിന് ശേഷം ഷോട്ടിലേക്ക് കടന്നു. ഷോട്ടില്‍ അദ്ദേഹം ശരിക്കും എന്റെ കരണത്തടിച്ചു, എനിക്ക് നാച്വറലായി കണ്ണുനീര്‍ വരികയും ചെയ്തു.

പക്ഷേ ആ അടി ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. പെട്ടന്നുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം, എനിക്ക് ഞെട്ടലുണ്ടാക്കി, ദേഷ്യവും വന്നു. റിഹേഴ്‌സലില്‍ പോലും അങ്ങനെ ചെയ്തു നോക്കിയിരുന്നില്ല, അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായിരുന്നു അത്. ഞാന്‍ വളരെ ഷോര്‍ട്ട് ടെംപഡ് ആയിട്ടുള്ള ആളാണ്, ആ ദേഷ്യത്തില്‍ ഞാനും തിരിച്ചടിച്ചു.


ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യമായിരുന്നു അത് എങ്കിലും ആ സീന്‍ സിനിമയെ ഒരുപാട് സഹായിച്ചു. വളരെ ഇന്റന്‍സ് ആയ രംഗമായിരുന്നു അത്, അത് ചിത്രീകരിക്കാനായി സംവിധായകന്‍ അനില്‍ മാട്ടൂ ഒരു ദിവസം മുഴുവനായി മാറ്റിവച്ചിരുന്നു എന്നും മധൂ ഓര്‍ക്കുന്നു. 1997 ല്‍ പുറത്തിറങ്ങിയ യശ്വന്ത് അന്ന് വലിയ വിജയം നേടിയ സിനിമയാണ്.
Read Entire Article