24 June 2025, 07:56 PM IST

ചിത്രത്തിലെ ഒരുരംഗം | Photo: X/ MosesSapir
ഇന്ത്യന്‍ സിനിമയിലെ ക്ലാസിക് ചിത്രമായ 'ഷോലെ'യിലെ അഭിനേതാക്കളുടെ പ്രതിഫലം പുറത്ത്. അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് രമേഷ് സിപ്പി സംവിധാനംചെയ്ത ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അമിതാഭ് ബച്ചനല്ല, വീരു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ധര്‍മേന്ദ്രയ്ക്കാണ് ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചതെന്നാണ് ഇന്ത്യഡോട്ട്‌കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
1.5 ലക്ഷമായിരുന്നു ചിത്രത്തില്‍ ധര്‍മേന്ദ്രയുടെ പ്രതിഫലം എന്ന് റിപ്പോര്‍ട്ട് പറയുന്നു. അമിതാഭ് ബച്ചന് ലഭിച്ചതാകട്ടെ ഒരുലക്ഷം രൂപ. ബച്ചനേക്കാള്‍ കൂടുതല്‍ പ്രതിഫലം, ഠാക്കൂര്‍ ബല്‍ദേവ് സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജീവ് കുമാറിന് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.25 ലക്ഷം രൂപയാണ് സഞ്ജീവ് കുമാറിന് ലഭിച്ചത്.
ഗബ്ബര്‍ സിങ്ങിന്റെ വേഷത്തിലെത്തിയ അംജദ് ഖാന് 50,000 രൂപ പ്രതിഫലം ലഭിച്ചു. ഹേമാ മാലിനിയ്ക്ക് 75,000 രൂപയുമായിരുന്നു പ്രതിഫലം. കൂട്ടത്തില്‍ ഏറ്റവും കുറവ് പ്രതിഫലം ജയാ ബച്ചനായിരുന്നു. 35,000 രൂപമാത്രമാണ് ജയാ ബച്ചന് ലഭിച്ചത്.
1975-ലാണ് ചിത്രം പുറത്തിറങ്ങിയത്. ഈ ആഗസ്റ്റില്‍ ചിത്രം 50 വര്‍ഷം പൂര്‍ത്തിയാക്കും. ചിത്രത്തില്‍ ജയ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചത്. ബച്ചന്‍ ആയിരുന്നില്ല ശത്രുഘ്‌നന്‍ സിന്‍ഹയായിരുന്നു ജയ് എന്ന കഥാപാത്രത്തിന് ആദ്യചോയ്‌സ് എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ധര്‍മേന്ദ്ര വെളിപ്പെടുത്തിയിരുന്നു. കഥാപാത്രത്തിനായി സംവിധായകന് ബച്ചന്റെ പേര് നിര്‍ദേശിച്ചത് താനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlights: Uncover the astonishing salaries of Sholay`s iconic cast!
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·