ഷൺമുഖനെക്കൊണ്ട് ജോർജ് സാർ ഡാൻസ് കളിപ്പിച്ചപ്പോൾ...; 'ശാന്തമീ രാത്രിയിൽ' വീഡിയോ എത്തി

8 months ago 7

Thudarum Song

തുടരും എന്ന ചിത്രത്തിൽനിന്ന് | സ്ക്രീൻ​ഗ്രാബ്

തുടരും എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ​ഗാനമെത്തി. ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ എന്ന ​ഗാനമാണ് പൂർണ വീഡിയോ രൂപത്തിലെത്തിയത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ജോണിവാക്കർ എന്ന ചിത്രത്തിലെ ​ഗാനത്തിന്റെ പുതിയ പതിപ്പാണിത്. ജേക്സ് ബിജോയ് ആണ് ​ഗാനം റീ-അറേഞ്ച് ചെയ്തിരിക്കുന്നത്. അരവിന്ദ് ദിലീപ് നായരാണ് ​ഗാനം ആലപിച്ചത്.

തുടരും എന്ന ചിത്രത്തിലെ നിർണായകരം​ഗത്തുവരുന്ന ​ഗാനമാണിത്. മോഹൻലാൽ, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവരെ ​ഗാനത്തിൽ കാണാം. 1992-ൽ പുറത്തിറങ്ങിയ ജോണിവാക്കറിലെ ഈ ​ഗാനത്തിന്റെ വരികൾ ​ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. സം​ഗീതം എസ്.പി വെങ്കിടേഷ്. യേശുദാസാണ് ആലാപനം. ജയരാജ് ആണ് ജോണി വാക്കർ സംവിധാനം ചെയ്തത്.

മോഹന്‍ലാലിന്റെ 360-ാം ചിത്രമാണ് 'തുടരും'. ശോഭനയാണ് നായിക. ഓപ്പറേഷന്‍ ജാവയ്ക്കും സൗദി വെള്ളക്കയ്ക്കും ശേഷം തരുണിന്റെ മൂന്നാമത്തെ ചിത്രമാണ് 'തുടരും'. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍. സുനിലിന്റേതാണ് കഥ. സുനിലും തരുണും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു.

സംവിധായകന്‍ ഭാരതിരാജ, പ്രകാശ് വര്‍മ, മണിയന്‍പിള്ളരാജു, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, അമൃതവര്‍ഷിണി, ഇര്‍ഷാദ് അല, ആര്‍ഷ ബൈജു, സംഗീത് പ്രതാപ്, ഷോബി തിലകന്‍, ജി. സുരേഷ് കുമാര്‍, ശ്രീജിത് രവി, അര്‍ജുന്‍ അശോകന്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം. നിഷാദ് യൂസുഫ്, ഷഫീഖ് വി.ബി. എന്നിവരാണ് എഡിറ്റര്‍മാര്‍.

Content Highlights: THUDARUM New Song: A Reimagined Classic from Mammootty's JOHNNY WALKER

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article