സം​ഗീത സംവിധായകൻ ലാലോ ഷിഫ്രിൻ അന്തരിച്ചു; വിടപറഞ്ഞത് മിഷൻ ഇംപോസിബിളിന് തീം സോങ് ഒരുക്കിയ പ്രതിഭ

6 months ago 6

27 June 2025, 09:34 AM IST

Lalo Schifrin

ലാലോ ഷിഫ്രിൻ | Photo: AP

മിഷൻ ഇംപോസിബിൾ സിനിമയുടെ തീം സോങ് ചിട്ടപ്പെടുത്തിയ സംഗീതസംവിധായകൻ ലാലോ ഷിഫ്രിൻ(93) അന്തരിച്ചു. സിനിമയ്ക്കും ടെലിവിഷനും വേണ്ടി നൂറിലധികം സം​ഗീതം ചിട്ടപ്പെടുത്തിയ സം​ഗീതസംവിധായകനാണ് ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു അന്ത്യം.

ന്യുമോണിയ സംബന്ധമായ സങ്കീർണ്ണതകളെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം എന്ന് മകൻ റയാൻ അറിയിച്ചു. ലോസ് ആഞ്ജലിസിലെ വീട്ടിൽ വെച്ചായിരുന്നു മരണമെന്നും ഈ സമയത്ത് അടുത്ത കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

നാല് ​ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ സം​ഗീത സംവിധായകനാണ് ലാലോ ഷിഫ്രിൻ. ആറ് ഓസ്കർ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. ഇതിൽ, "കൂൾ ഹാൻഡ് ലൂക്ക്," "ദി ഫോക്സ്," "വോയേജ് ഓഫ് ദ ഡാംഡ്," "ദി അമിറ്റിവില്ലെ ഹൊറർ," "ദി സ്റ്റിംഗ് II" എന്നീ ചിത്രങ്ങളുടെ ഒറിജിനൽ സ്കോറിനായിരുന്നു അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടത്.

Content Highlights: Lalo Schifrin, composer of the ‘Mission: Impossible’ theme, dies astatine 93

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article