സംഗീത മക്കളെ വളര്‍ത്തിയ രീതിയെ കുറിച്ച് വിജയ് യുടെ അച്ഛന്‍ പറഞ്ഞത് സത്യം! പക്ഷേ അതിലൊന്നും കുറ്റബോധമില്ലെന്ന് ജെയ്‌സണ്‍

4 weeks ago 7
തന്റെ മരുമകള്‍ സംഗീത സ്വര്‍ണലിംഗം മക്കളെ വളര്‍ത്തുന്നത് പോലെ മറ്റാര്‍ക്കും അത് സാധിക്കില്ല എന്ന് ഒരു അഭിമുഖത്തില്‍ വിജയ് യുടെ അച്ഛന്‍ പറഞ്ഞിരുന്നു. ഒരു നോട്ടത്തില്‍ പോലും മക്കളെ നിയന്ത്രിക്കാന്‍ സംഗീതയ്ക്ക് സാധിക്കുമത്രെ. അവരുടെ ഓരോ കാര്യവും സംഗീതയ്ക്ക് കൃത്യമായി അറിയാം, എല്ലാ കാര്യത്തിലും സംഗീതയുടെ ശ്രദ്ധയെത്തും എന്നൊക്കെയാണ് എസ്എ ചന്ദ്രശേഖര്‍ പറഞ്ഞത്. ആ പറഞ്ഞത് അച്ചട്ടാണ് എന്ന് ഇപ്പോള്‍ ജെയ്‌സണ്‍ സഞ്ജയുടെ അഭിമുഖം കാണുമ്പോള്‍ ആരാധകര്‍ പറയുന്നു.

അമ്മ എത്രത്തോളം സ്ട്രിക്ട് ആണെന്നാണ് ഓരോ അഭിമുഖത്തിലും സഞ്ജയ് പറയുന്നത്. എത്ര ദൂരത്താണെങ്കിലും അമ്മ വിളിക്കും, എല്ലാ കാര്യങ്ങളെ കുറിച്ചും അന്വേഷിക്കും. വേറെ എവിടെ കള്ളത്തരം കാണിച്ചാലും അമ്മയുടെ അടുത്ത് നടക്കില്ല. ഇപ്പോള്‍ എനിക്ക് വയസ്സ് 28 ആയി, ഇപ്പോഴും വഴക്ക് പറയുന്നതില്‍ അമ്മയ്ക്ക് യാതൊരു പ്രയാസവുമില്ല. തെറ്റാണ് എന്ന് അമ്മയ്ക്ക് തോന്നിയാല്‍ നിര്‍ത്തി പൊരിക്കും എന്നാണ് ജെയസണ്‍ പറയുന്നത്.

Samayam Malayalamറിസപ്ഷന്‍ വേദിയില്‍ അനുമോള്‍ നല്‍കിയ സമ്മാനം, കണ്ണ് നിറഞ്ഞ് ഭുവനേഷ്; ആ ഒരാളുടെ കുറവുണ്ടായിരുന്നു!
പലപ്പോഴും അമ്മയുടെ കണ്ണ് വെട്ടിച്ചാണ് ഓരോന്ന് ചെയ്യുന്നത്, കുറച്ച് മാസങ്ങള്‍ കഴിഞ്ഞാവും പോയി പറയുന്നത്. അപ്പോള്‍ വഴക്കിന് അത്ര ശക്തിയുണ്ടാവില്ല. അച്ഛനോടും അമ്മയോടും പറയാത്ത കാര്യങ്ങളും സഹോദരിയോട് പറയും. ഇടയ്ക്ക് അവള്‍ പറയട്ടേ പറയട്ടെ എന്ന് ചോദിച്ച് കണ്ണുകൊണ്ട് ആംഗ്യം കാണിക്കും.

അമ്മയ്ക്ക് പേടിയാണ്, ഞങ്ങള്‍ എവിടെ പോയി, എന്ത് ചെയ്തു എന്ന കാര്യത്തില്‍ അമ്മ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കും. അടുത്തിടെ ഒരു സംഭവമുണ്ടായി. ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം തമിഴ്‌നാട് - കേരള ബോര്‍ഡറിന് അടുത്തുള്ള ഒരു സ്ഥലത്ത് പോയിരുന്നു. എനിക്ക് വൈല്‍ഡ് ലൈഫ് ഹണ്ടിങ് ഒക്കെ വളരെ ഇഷ്ടമാണ്. അപ്പോള്‍ അമ്മയുടെ കോള്‍ വന്നു, ആദ്യത്തെ കോള്‍ എടുക്കാന്‍ സാധിച്ചില്ല. പിന്നെയുള്ള ഒരു കോളും, വീട്ടിലെത്തുന്നത് വരെ ഞാന്‍ എടുത്തിട്ടില്ല. എന്തെന്നാല്‍ കോള്‍ ചെയ്യുമ്പോള്‍, താങ്കള്‍ വിളിച്ച വ്യക്തി ഇപ്പോള്‍ കോള്‍ സ്വീകരിക്കുന്നില്ല - എന്ന് മലയാളത്തില്‍ അമ്മ കേള്‍ക്കും. അതോടെ പിടിക്കപ്പെട്ടു.


അന്ന് വീട്ടിലെത്തിയപ്പോള്‍ നന്നായി കിട്ടി. പക്ഷേ അതില്‍ എനിക്കൊട്ടും കുറ്റബോധമില്ല. അമ്മ പറയും, അത് ഞങ്ങളോടുള്ള സ്‌നേഹവും കരുതലുമാണ്. ഞാന്‍ ചെയ്യുന്നത് തുടരും, അത് എന്റെ ഇഷ്ടങ്ങളും പാഷനുമാണ്. കുറച്ച് കഴിയുമ്പോള്‍ അമ്മയ്ക്കത് ശീലമാവും. എന്നാലും ഈ ബോണ്ട് ഞാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് ജെയ്‌സണ്‍ സഞ്ജയ് പറഞ്ഞത്‌
Read Entire Article