Published: October 14, 2025 09:36 AM IST
1 minute Read
ദുബായ്∙ പാക്കിസ്ഥാന്‍ സൈന്യം ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങളിൽനിന്നു പിൻമാറാൻ അറ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുന്നതായി സൂചന. നവംബർ 17 മുതൽ 29 വരെയാണ് അഫ്ഗാനിസ്ഥാനും ശ്രീലങ്കയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പര പാക്കിസ്ഥാനിൽ നടക്കേണ്ടത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘര്‍ഷത്തെ തുടർന്ന് അഫ്ഗാൻ ബോർഡ് ഈ ടൂർണമെന്റിൽനിന്ന് പിന്‍വാങ്ങിയേക്കും.
പ്രശ്നം പരിഹരിക്കുന്നതിനായി പിസിബി ചെയര്‍മാൻ മൊഹ്സിൻ നഖ്‍വി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ സഹായം തേടിയതായാണു വിവരം. എങ്ങനെയും ത്രിരാഷ്ട്ര പരമ്പര നടത്തുകയാണു ലക്ഷ്യം. അഫ്ഗാനിസ്ഥാൻ വന്നില്ലെങ്കിലും മറ്റേതെങ്കിലും ടീമിനെ കളിപ്പിക്കാനും പിസിബി ശ്രമിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽനിന്നു പിൻവാങ്ങിയാൽ, പിസിബിക്കും മൊഹ്സിൻ നഖ്‍വിക്കും അതു വലിയ തലവേദനയാകും.
ഏഷ്യാകപ്പിലെ ട്രോഫി വിവാദത്തിൽ ഏറെ പഴി കേട്ട നഖ്‍വി, ട്രോഫി ഇന്ത്യയ്ക്കു നൽകാൻ ഇതുവരെ തയാറായിട്ടില്ല. അതിനിടെയാണ് അഫ്ഗാനിസ്ഥാന്റെ ബഹിഷ്കരണ ഭീഷണി വരുന്നത്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ തുടർച്ചയായി ഭീകരാക്രമണങ്ങളുണ്ടായതോടെ, അഫ്ഗാനിസ്ഥാനിലെ കാബുളില്‍ പാക്ക് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. താലിബാൻ സൈന്യം തിരിച്ചടിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷവും രൂക്ഷമായി.
English Summary:








English (US) ·