Published: June 20 , 2025 01:16 PM IST
1 minute Read
-
15 വർഷത്തെ കരാർ ഡിസംബറിൽ അവസാനിക്കും
ന്യൂഡൽഹി ∙ ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎലും (ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ്) എഐഎഫ്എഫും (അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ) തമ്മിൽ സംപ്രേഷണാവകാശ കരാർ ഒപ്പിടാതെ പുതിയ സീസൺ തുടങ്ങില്ലെന്നു റിപ്പോർട്ട്. എഫ്എസ്ഡിഎൽ ഇക്കാര്യം ഐഎസ്എൽ ക്ലബ്ബുകളെ അറിയിച്ചു. 2010ൽ ആരംഭിച്ച ഐഎസ്എലിന്റെ സംപ്രേഷണാവകാശം റിലയൻസിന്റെ ഉടമസ്ഥതയിലുള്ള എഫ്എസ്ഡിഎലിനാണ്.
പ്രതിവർഷം 50 കോടി രൂപ എഐഎഫ്എഫിനു നൽകാമെന്നാണു കരാർ. 15 വർഷത്തെ കരാർ ഈ ഡിസംബറോടെ അവസാനിക്കും. പുതിയ കരാർ ധാരണയായ ശേഷമേ അടുത്ത സീസൺ ആരംഭിക്കൂവെന്നാണ് ഐഎസ്എൽ ടീമുകളെ എഫ്എസ്ഡിഎൽ അറിയിച്ചിരിക്കുന്നത്. അതേസമയം, പുതിയ കരാർ ഒപ്പിടുന്നതിനെക്കുറിച്ച് വിവരമൊന്നും അറിയില്ലെന്നാണ് എഐഎഫ്എഫ് അധികൃതരുടെ വിശദീകരണം.
ക്ലബ്ബുകൾക്കും എഫ്എസ്ഡിഎലിനും എഐഎഫ്എഫിനും ഉടമസ്ഥാവകാശമുള്ള വിധത്തിൽ ഐഎസ്എലിന്റെ ഓഹരികൾ വീതിക്കാൻ ആലോചനയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ക്ലബ്ബുകൾക്കു കൂടുതൽ സംപ്രേഷണ വരുമാനം ലഭിക്കുന്ന തരത്തിലാകും ഇത്. ഇക്കാര്യത്തിൽ ധാരണയായതിനു ശേഷം മതി പുതിയ സീസൺ എന്നാണ് സംഘാടകരുടെ നിലപാട്. മുൻ വർഷങ്ങളിൽ സെപ്റ്റംബറിലാണ് ഐഎസ്എൽ സീസൺ ആരംഭിച്ചിരുന്നത്.
English Summary:








English (US) ·