സംവിധാനം ദിലീഷ് പോത്തന്‍, നായകന്‍ മോഹന്‍ലാല്‍! ഈ ടീമില്‍ ആരൊക്കെയാണെന്ന് നോക്കൂ ഭായ്!!

2 weeks ago 8

ദിലീഷ് പോത്തന്റെ ഒരു ഹിറ്റ് ടീമുണ്ട്. തിരക്കഥയും മ്യൂസിക്കും, ക്യാമറയും ഒക്കെയായി അതൊരു പാക്കേജ് ആണ്. ആ ടീമും മോഹന്‍ലാലും ഒന്നിക്കുമ്പോഴുള്ള പ്രതീക്ഷ അതൊരു അത്ഭുതം തന്നെയാണ്. അതാണ് നെടുംകണ്ടം മിറാക്കിള്‍

nedumkanadam mieacleനെടുംകണ്ടം മിറക്കിൾ
ഇത് അയാളുടെ കാലമല്ലേ എന്ന് നീലകണ്ഡന്‍ കാര്‍ത്തികേയനെ കുറിച്ച് പറഞ്ഞത് പോലെ, ഇത് മോഹന്‍ലാലിന്റെ കാലം തന്നെ. മോഹന്‍ലാലിന്റെ ഓരോ സിനിമയുടെ അനൗണ്‍സ്‌മെന്റും പ്രേക്ഷകര്‍ക്ക് തരുന്ന ആവേശം ഒന്ന് വേറെ തന്നെയാണ്. ഇതാ അത്തരത്തില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു കോമ്പോ കൂടെ സംഭവിക്കാന്‍ പോകുന്നു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ !. നെടുംകണ്ടം മിറാക്കിള്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ ഇപ്പോള്‍ മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവന്നിരിയ്ക്കുകയാണ്. ടൈറ്റില്‍ ഗ്ലിപ്‌സ് സൂചിപ്പിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതൊരു കുടുംബ ചിത്രമാണ്. തകര്‍ന്ന വീടും ഒരു അമ്മയും മകനും മകന്റെ ഭാര്യയും അവരുടെ മക്കളുമാണ് കഥയിലെ പ്രധാന കഥാപാത്രങ്ങള്‍ എന്നതും വ്യക്തം.

Also Read: കല്യാണം കഴിക്കാം എന്ന് പറഞ്ഞുകൊണ്ടിരുന്നത് ഞാനാണ്; കറക്ട്ട് ടൈമിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എബി എന്ന് ഗ്രേസ്

കഥ അവിടെ നില്‍ക്കട്ടെ, ഈ മോഹന്‍ലാല്‍ - ദിലീഷ് പോത്തന്‍ ചിത്രത്തിലെ മറ്റ് ക്രൂ മെമ്പേഴ്‌സിന്റെ പേരുകളാണ് പ്രേക്ഷകരെ അതിലേറെ ആവേശം കൊള്ളിക്കുന്നത്. ശ്യാം പുഷ്‌കരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഷാജു ഖാലിദ് ആണ് ഛായാഗ്രഹണം, സുശിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. സൈജു ശ്രീധറാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.


പ്രൊഡക്ഷന്‍ ഡിസൈന്‍ : അജയന്‍ ചാലിശ്ശേരി, കോസ്റ്റ്യുമ്‌സ് : മഷര്‍ ഹംസ, മേക്കപ്പ് : റോണക്‌സ് സേവ്യര്‍, ജോണ്‍ മേരി ക്രിയേറ്റീവിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ നിര്‍മ്മിക്കുന്നു. ഡിസ്ട്രിബ്യൂഷന്‍ : ഭാവന റിലീസ്. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം നടക്കാന്‍ പോകുന്നത്. ഇങ്ങനെ ഒരു ടീം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, അത് തന്നെയാണ് പ്രേക്ഷകര്‍ക്ക് ആവേശം പകരുന്നതും. മോഹന്‍ലാലിനെ കൂടാതെ ആരൊക്കെയാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍ എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ടെക്‌നിക്കല്‍ ടീം എല്ലാം പെര്‍ഫക്ട് ആയ സ്ഥിതിക്ക് ഇനി ആരൊക്കെയാവും കഥാപാത്രങ്ങള്‍ എന്നറിയാനാണ് കാത്തിരിപ്പ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article