
സംശയം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: Facebook
വിനയ് ഫോർട്ട്, ഷറഫുദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന സംശയം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് 16ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നവാഗതനായ രാജേഷ് രവിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് "സംശയം" നിർമ്മിച്ചിരിക്കുന്നത്.
ഛായഗ്രഹണം- മനീഷ് മാധവൻ, സംഗീതം - ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ - ലിജോ പോൾ, ആർട്ട് ഡയറക്ടർ- ദിലീപ്നാഥ്, കോ റൈറ്റർ - സനു മജീദ്. സൗണ്ട് ഡിസൈൻ - ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ് - ജിതിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷബീർ പി എം, പ്രോമോ സോങ് - അനിൽ ജോൺസൺ, ഗാനരചന - വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, മേക്കപ്പ് - ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം - സുജിത് മട്ടന്നൂർ, സ്റ്റൈലിസ്റ്റ് - വീണ സുരേന്ദ്രൻ, കാസ്റ്റിങ് ഡയറക്ടർ - അബു വയംകുളം, ചീഫ് അസോസിയേറ്റ് - കിരൺ റാഫേൽ, VFX - പിക്ടോറിയൽ, പി ആർ - പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഹൈറ്റ്സ്, ടൈറ്റിൽ ഡിസൈൻ - അഭിലാഷ് കെ ചാക്കോ, സ്റ്റിൽസ് - അജി മസ്കോറ്റ്, പബ്ലിസിറ്റി ഡിസൈൻ - ആന്റണി സ്റ്റീഫൻ.
Content Highlights: Vinay Forrt and Sharafudheen Starring Samshayam Movie Release Date Announced
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·