Published: October 10, 2025 08:02 AM IST
1 minute Read
-
ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു; തങ്കു എന്ന മുയൽക്കുട്ടി
തിരുവനന്തപുരം∙ രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ സംസ്ഥാന സ്കൂൾ കായിക മേളയുടെ അംബാസഡർ. 21 മുതൽ 28 വരെ തലസ്ഥാനം വേദിയാകുന്ന കായിക മേളയുടെ എനർജി പാർട്നറായി സഞ്ജു സാംസൺ ഫൗണ്ടേഷനെയും നിയോഗിച്ചു. തങ്കു എന്നു പേരിട്ട മുയലാണ് മേളയുടെ ഭാഗ്യ ചിഹ്നം. ഭാഗ്യചിഹ്നം മന്ത്രി വി.ശിവൻകുട്ടിയും കൈറ്റ് തയാറാക്കിയ പ്രൊമോ വിഡിയോകൾ മന്ത്രി ജി.ആർ.അനിൽ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് എന്നിവരും പ്രകാശനം ചെയ്തു.
12 വേദികളിൽ 40 ഇനങ്ങളിലായാണ് അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ. 21നു വൈകിട്ട് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനവും മാർച്ച് പാസ്റ്റും. മത്സരങ്ങൾ 22ന് ആരംഭിക്കും. 12 ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സെൻട്രൽ സ്റ്റേഡിയമാണു മുഖ്യവേദി. ഗൾഫിൽ നിന്നുള്ളവരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരും അടക്കം ഇരുപതിനായിരത്തിലേറെ കുട്ടികൾ പങ്കെടുക്കും. തിരുവനന്തപുരം നഗരത്തിലെ 75 സ്കൂളുകളിലായിട്ടാകും കുട്ടികൾക്കു താമസം ഒരുക്കുക. ഗതാഗതത്തിന് 200 ബസുകൾ ഏർപ്പെടുത്തും.
കായികാധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി ശിവൻകുട്ടി കായികാധ്യാപകർ ബഹിഷ്കരണം നടത്തുന്ന ജില്ലകളിലെ സ്കൂൾ കായിക മേള നടത്തിപ്പിന് മറ്റു ജില്ലകളിൽ നിന്നുള്ള അധ്യാപകരെ നിയോഗിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. കായിക അധ്യാപകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
‘തസ്തിക നിർണയത്തിന് 500 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന അനുപാതം 300 കുട്ടികൾക്ക് ഒന്ന് എന്ന നിലയിലാക്കണമെന്ന അവരുടെ ആവശ്യം അംഗീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനകം തസ്തിക നഷ്ടപ്പെട്ട് പുറത്തായ 14 അധ്യാപകരെ സംരക്ഷിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തരവും ഉണ്ടാകും– മന്ത്രി പറഞ്ഞു.
English Summary:








English (US) ·