Published: October 28, 2026 08:55 PM IST Updated: October 28, 2026 10:12 PM IST
1 minute Read
കോഴിക്കോട്∙ സംസ്ഥാന സ്കൂൾ കായിക മേളയില്‍ ആലപ്പുഴയുടെ ടി.എം.അതുല്‍ വേഗരാജാവ്. സീനിയര്‍ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസ് വിദ്യാർഥിയായ അതുൽ പുതിയ മീറ്റ് റെക്കോർഡോടെ സ്വർണം നേടി. 10.63 സെക്കൻഡിലാണ് അതുൽ ഫിനിഷ് ചെയ്തത്. കോട്ടയം ഗവൺമെന്റ് വിഎച്ച്എസ്എസ് മുരിക്കുംവയലിന്റെ ശ്രീഹരി ബിനുവിനാണു (10.74) രണ്ടാം സ്ഥാനം. 10.91 സെക്കൻഡിൽ ഓടിയെത്തിയ കൊല്ലം സെന്റ് അലോഷ്യസ് എച്ച്എസ്എസ് വിദ്യാർഥി ട്രോയ് ഹെൻസൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
What you should work next
ജൂനിയർ ഗേൾസ് 100 മീറ്ററിൽ സ്വർണം നേടിയ ജിൽഷ ജിനിലാണ് വേഗറാണി. തിരുവനന്തപുരം, ജി.വി. രാജ സ്പോര്‍ട്സ് സ്കൂൾ താരമായ ജിൽഷ 0:12.29 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് വിഎംഎച്ച്എസിലെ ആർ. ഋതുപർണ സ്വർണം നേടി. 12.43 സെക്കൻഡാണ് ഋതുപർണയുടെ സമയം. ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസ്എസിന്റെ ആർ. ശ്രേയ വെള്ളിയും (12.73 സെക്കൻഡ്), ആലപ്പുഴ കലവൂർ എച്ച്എസ്എസിലെ സരയൂ ലക്ഷ്മി ബി വെങ്കലവും (12.86) സ്വന്തമാക്കി.
വിവിധ വിഭാഗങ്ങളിലെ 100 മീറ്റർ ജേതാക്കൾ(താരം, ജില്ല, സ്കൂൾ, സമയം എന്ന ക്രമത്തിൽ)
സബ് ജൂനിയർ ബോയ്സ്
1. ശ്രീഹരി എം( തിരുവനന്തപുരം, ജി.വി. രാജ സ്പോർസ് സ്കൂൾ– 0:12.012. കെ.വി. മുഹമ്മദ് ഇസാൻ (മലപ്പുറം, ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി) 0:12.13
3. ഫസൽ മുഹമ്മദ് (കോഴിക്കോട്, ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ) 0:12.18
ജൂനിയർ ബോയ്സ്1. മിലൻ ജോർജ് (ആലപ്പുഴ, ലിയോ എച്ച്എസ്എസ്) 0:11.02
2. വിഷണു യാദവ് (കോട്ടയം, സികെഎംഎച്ച്എസ്എസ് കോരുത്തോട്) 0:11.07
3. ഗൗരേഷ് ബിനോയി (തിരുവനന്തപുരം, ജി.വി. രാജ സ്പോർട്സ് സ്കൂൾ) 0:11.27
ജൂനിയർ ഗേൾസ്1. ജിൽഷ ജിനിൽ (തിരുവനന്തപുരം, ജി.വി. രാജ സ്പോര്‍ട്സ് സ്കൂൾ 0:12.29
2. എസ്. അൻവി (പാലക്കാട്, ബിഇഎംഎച്ച്എസ്എസ്) 0:12.65
3. സ്നേഹ ശ്യാം (ആലപ്പുഴ, സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ്) 0:12.82
സബ് ജൂനിയർ ഗേൾസ്1. എസ്. സങ്കീർത്ത (തിരുവനന്തപുരം, ജി.വി. രാജ സ്പോർട്സ് സ്കൂൾ) 0:13.10
2. ഹർഷ ജോൺ (ആലപ്പുഴ, സെന്റ് ജോസഫ്സ്) 0:13.20
3. എസ്. സ്നേഹ (ആലപ്പുഴ, ജിയുപിഎസ് തമ്പകച്ചുവട്) 0:13.38
English Summary:






English (US) ·