സംസ്ഥാന സ്കൂൾ കായിക മേളയിലെ പുഴു വിവാദം, അധ്യാപകന് ജാമ്യം, ജയിൽ മോചിതനായി

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: November 02, 2026 08:03 PM IST

1 minute Read

കായിക മേളയ്ക്കിടെ സ്റ്റേഡിയം പരിസരത്ത് സംഘർഷാവസ്ഥ ഉണ്ടായപ്പോൾ. ചിത്രം∙ സമീർ എ. ഹമീദ്, മനോരമ
കായിക മേളയ്ക്കിടെ സ്റ്റേഡിയം പരിസരത്ത് സംഘർഷാവസ്ഥ ഉണ്ടായപ്പോൾ. ചിത്രം∙ സമീർ എ. ഹമീദ്, മനോരമ

കോഴിക്കോട്∙ സംസ്ഥാന സ്കൂൾ കായിക മേളയിലെ പുഴു വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസ് ജയിൽ മോചിതനായി. ജാമ്യം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് ജിജോ ജെയിംസ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. എറണാകുളം വെസ്റ്റ് വെങ്ങോല ശാലോം സ്കൂളിലെ അധ്യാപകനാണ്. അന്വേഷണത്തിന്റെ ഭാഗമായി ജിജോയെ സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാന സ്കൂൾ കായിക മേളയ്ക്കിടെ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

What you should work next

ഭക്ഷണശാലയിലെത്തിയ ജിജോ സാമ്പാറിൽ പുഴുവുണ്ടെന്ന് ആരോപിച്ച് വിഡിയോ പകർത്താൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സംഘാടകർ ഇതു തടഞ്ഞതോടെ സ്റ്റേഡിയത്തിനു പുറത്ത് സംഘർഷാവസ്ഥയുണ്ടായത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുകയായിരുന്നു. ഫുഡ്‌ കമ്മിറ്റി കൺവീനവർ നൽകിയ പരാതിപ്രകാരം ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

What you should work next

കായിക അധ്യാപകനും രണ്ടു ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥയാണ് പ്രശ്നങ്ങൾക്കു പിന്നിലെന്നു മന്ത്രി എൻ.ഷംസുദ്ദീൻ ആരോപിച്ചിരുന്നു. പുഴുവിന്റേതെന്നു പറഞ്ഞു യുവാവ് നൽകിയതെന്ന രീതിയിൽ ഒരു ചിത്രം ഭക്ഷണക്കമ്മിറ്റി പുറത്തുവിട്ടിരുന്നു. എന്നാൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് ഭക്ഷണക്കമ്മിറ്റിയുടെ നിലപാട്. പൊലീസ് നടപടിയാവശ്യപ്പെട്ട് സംഘാടകർ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധിച്ചിരുന്നു.

English Summary:

Kozhikode Sports Meet Worm Issue, Teacher Granted Bail

Read Entire Article