സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച രണ്ട് താരങ്ങൾക്ക് മനോരമ സ്വർണപ്പതക്കം

3 months ago 4

മനോരമ ലേഖകൻ

Published: October 21, 2025 10:39 AM IST

1 minute Read

  • താരങ്ങൾക്കും കാണികൾക്കും സമ്മാനങ്ങളുമായി മനോരമ പവിലിയൻ

kerala-school-meet-logo

തിരുവനന്തപുരത്ത് ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ഏറ്റവും മികച്ച പെൺതാരത്തിനും ആൺതാരത്തിനും ഈ വർഷവും മലയാള മനോരമയുടെ സ്വർണപ്പതക്കം സമ്മാനം. അത്‌ലറ്റിക്സ് ഉൾപ്പെടെയുള്ളവയിലെ പ്രകടനങ്ങൾ വിലയിരുത്തിയാണു പുരസ്കാരം സമ്മാനിക്കുക. മനോരമ നിയോഗിക്കുന്ന വിദഗ്ധസമിതി താരങ്ങളുടെ പ്രകടനം സൂക്ഷ്മമായി വിലയിരുത്തി ജേതാക്കളെ കണ്ടെത്തും.

മേള സമാപിക്കുന്ന 28നു മെഡലുകൾ സമ്മാനിക്കും.കായികതാരങ്ങൾക്കും കാണികൾക്കും മത്സരങ്ങളുമായി അത്‌ലറ്റിക്സ് വേദിയായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മനോരമയുടെ പവിലിയൻ നാളെ തുറക്കും. വിജയികൾക്കു സമ്മാനങ്ങളുമുണ്ട്.

English Summary:

Manorama Gold Medal: Honoring Best Athletes astatine State School Sports Meet

Read Entire Article