സങ്കട ശ്രീ, മത്സരത്തിനിടെ കാൽ വഴുതി എം. ശ്രീശങ്കറിന് പരുക്ക്

1 month ago 4

സ്റ്റാഫ് പ്രതിനിധി

Published: September 29, 2026 03:06 PM IST

1 minute Read

ശ്രീശങ്കറിന്റെ മത്സരം കാണുന്ന പിതാവും പരിശീലകനുമായ മുരളി.
ശ്രീശങ്കറിന്റെ മത്സരം കാണുന്ന പിതാവും പരിശീലകനുമായ മുരളി.

നഗോയ ∙ മഴയിൽ നനഞ്ഞുകിടന്ന റൺവേയിൽ ഭയപ്പെട്ടതുതന്നെ സംഭവിച്ചു. ടേക്ക് ഓഫ് ബോർഡിൽ കാൽവഴുതി എം.ശ്രീശങ്കർ വീണു; ഒപ്പം വീണത് ഇന്ത്യയുടെ പ്രതീക്ഷകൾ കൂടിയാണ്. പുരുഷ ലോങ്ജംപിൽ ശ്രീശങ്കറിലൂടെ സ്വർണം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്കു സങ്കടം; വെള്ളിയുടെ മാത്രം സന്തോഷം. കണങ്കാലിനേറ്റ പരുക്കു വിലയിരുത്താൻ ശ്രീശങ്കറിനെ ഇന്ന് എംആർഐ സ്കാനിനു വിധേയനാക്കും.

ഈ സീസണിൽ പതിവായി 8 മീറ്ററിനു മുകളിൽ ചാടിയിരുന്ന ശ്രീശങ്കറിന് ഇന്നലെ ആദ്യ ശ്രമത്തിൽ 7.66 മീറ്ററാണു കണ്ടെത്താനായത്. അപ്പോൾത്തന്നെ, മഴ സൃഷ്ടിക്കുന്ന പ്രതിസന്ധി വ്യക്തമായിരുന്നു. രണ്ടാം ശ്രമത്തിൽ 8.07 മീറ്റർ ചാടിയെങ്കിലും, 8.17 മീറ്റർ ചാടിയ ചൈനീസ് താരം യുഹാവോ ഷി അപ്പോൾ മുന്നിലുണ്ടായിരുന്നു. ബാക്കിയുള്ള 4 ചാട്ടങ്ങളിലൂടെ ശ്രീ തിരിച്ചുവരുമെന്നായിരുന്നു ഇന്ത്യൻ പ്രതീക്ഷ. പക്ഷേ, മൂന്നാം ജംപിൽ വീണ്ടും താഴോട്ട് 7.56 മീറ്റർ.

നാലാം ജംപിൽ പരമാവധി ഊർജമെടുത്തു ശ്രീശങ്കർ ചാടി. എന്നാൽ ശ്രീശങ്കറിന്റെ ആഗ്രഹത്തിനൊത്തായിരുന്നില്ല റൺവേയുടെ അപ്പോഴത്തെ സ്ഥിതി. റണ്ണപ്പിനുശേഷം ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ, ബോർഡിൽ കാൽ വഴുതി ശ്രീ ജംപിങ് പിറ്റിൽ വന്നുവീണു. കണങ്കാലിനു പരുക്കേറ്റായിരുന്നു വീഴ്ച. മെഡിക്കൽ റൂമിലേക്കു മാറ്റാനായി വീൽച്ചെയർ കൊണ്ടുവന്നെങ്കിലും വേണ്ടെന്നു പറഞ്ഞു ശ്രീശങ്കർ വേദനയോടെ നടന്നു. ഇന്ത്യയുടെ സ്വർണ പ്രതീക്ഷകളിലും വേദന പടർന്നു. അടുത്ത 2 ശ്രമങ്ങളും ശ്രീ ഉപേക്ഷിച്ചു. കഴിഞ്ഞ തവണയും ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കർ വെള്ളി നേടിയിരുന്നു.

English Summary:

M. Sreeshankar's autumn during the agelong leap lawsuit astatine the Asian Games dashed India's golden medal hopes. Despite a beardown start, an ankle wounded sustained during the contention has formed a shadiness implicit his show and aboriginal events.

Read Entire Article