സങ്കടകാലങ്ങൾക്കിടയിൽ പുത്തൻ വിശേഷം! ചിലരെങ്കിലും കാത്തിരുന്ന ആ വാർത്തകൾക്കിടയിൽ സന്തോഷം നിറഞ്ഞ മുഖത്തോടെ നസ്രിയ

7 months ago 8

Authored by: ഋതു നായർ|Samayam Malayalam8 Jun 2025, 1:44 pm

പത്തുകോടിക്ക് മുകളിൽ വിലയുള്ള ലക്ഷ്വറി വണ്ടികളും ഫഹദിന് സ്വന്തമായുണ്ട്. ഒരു സിനിമക്ക് ഫഹദിന് ലഭിക്കുന്നത് കോടികൾ ആണ്. പുഷ്പയിൽ നിന്നുമാത്രം കിട്ടിയത് എട്ടുകോടി ആയിരുന്നു

സങ്കടകാലങ്ങൾക്കിടയിൽ പുത്തൻ വിശേഷം! ചിലരെങ്കിലും കാത്തിരുന്ന ആ വാർത്തകൾക്കിടയിൽ സന്തോഷം നിറഞ്ഞ മുഖത്തോടെ നസ്രിയ (ഫോട്ടോസ്- Samayam Malayalam)
ക്യൂട്ട് താര ദമ്പതികൾ ആണ് നസ്രിയയും ഫഹദും. ബാംഗ്ലൂർ ഡെയ്‌സിന്റെ ഇടയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക് എത്തിയപ്പോൾ നിറഞ്ഞ സന്തോഷത്തോടെയാണ് ആരാധകർ ഇവരുടെ വിവാഹവാർത്ത സ്വീകരിച്ചത്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിൽ നിന്നും നസ്രിയ പോകുമെന്ന ഭയമോ എന്തോ വിമര്ശനങ്ങൾ ഉന്നയിച്ചുകൊണ്ടും നിരവധിയാളുകൾ രംഗത്തെത്തി പ്രധാനമായും ഇരുവരുടെയും വയസിനെ ചൊല്ലി ആയിരുന്നു സംസാരം. പിന്നെ അത് കുഞ്ഞുങ്ങൾ ആയില്ലേ എന്ന ചോദ്യത്തിൽ വരെ എത്തി. വിശദമായി വായിക്കാം.

നിരവധി ചോദ്യങ്ങൾ

ഈ അടുത്താണ് താൻ വല്ലാത്തൊരു മാനസിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് വ്യക്തമാക്കി നസ്രിയ രംഗത്ത് വന്നത്. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുക്കുന്നതെന്നും നസ്രിയ പറഞ്ഞിരുന്നു. ഇതോടെ പുതിയ വ്യാഖ്യാനങ്ങൾ നൽകിക്കൊണ്ടാണ് സോഷ്യൽ മീഡിയ രംഗത്തുവന്നത്. ഇരുവരും തമ്മിൽ വേർപിരിഞ്ഞോ, അതോ കുട്ടികൾ ആകാത്ത സങ്കടമോ എന്നിങ്ങനെ നീളുകയായിരുന്നു ചോദ്യങ്ങൾ.

മുഖത്തേറ്റ അടി പോലെ

എന്നാൽ എല്ലാവിധ സങ്കടങ്ങളെയും ഫഹദും കുടുംബവും കട്ട സപ്പോർട്ടായി നിൽക്കുമ്പോൾ താൻ അതിജീവിക്കും എന്നതിന്റെ ഉദാഹരണം ആയിരുന്നു അടുത്തിടെ നസ്രിയയുടെ ഒരു ചിത്രം വന്നപ്പോൾ വിമർശകർക്ക് ബോധ്യം ആയത്. മറ്റൊരു ന്യൂസ് പ്രതീക്ഷിച്ചിരുന്ന ആളുകൾക്ക് മുഖത്തേറ്റ അടി പോലെ ആയിരുന്നു നസ്രിയയുടെ പുത്തൻ ചിത്രം വന്നതും

ഇപ്പോഴത്തെ വിശേഷം

ഒരു മൂന്നുമാസം മുൻപേ ആണ് നാലു കോടി വിലയുടെ ഒരു വാഹനം ഇവർ സ്വന്തമാക്കിയത്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ അടക്കമുള്ള സെലിബ്രിറ്റികൾ ക്കുള്ള ബെൻസിന്റെ AMG G63 മോഡൽ ആണ് ഇവർ സ്വന്തമാക്കിയത്. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുന്നത്. സംഭവം പഴയത് ആണെങ്കിലും നസ്രിയയുടെ ചിരിച്ച മുഖം കണ്ട സന്തോഷമാണ് പലർക്കും.

പത്തുകോടിക്ക് മുകളിൽ വിലയുള്ള വണ്ടികൾ

പത്തുകോടിക്ക് മുകളിൽ ആണ് ഈ അടുത്തിടെ നസ്രിയയും ഫഹദും വാങ്ങിയ വണ്ടികളുടെ ആകെ മൂല്യം. കോടികൾ ആണ് ഇരുവരുടെയും ശമ്പളം. ആസ്തിയുടെ കാര്യത്തിലും രണ്ടുപേരും പുറകിലല്ല. മറ്റ് ദക്ഷിണേന്ത്യൻ അഭിനേതാക്കളെ അപേക്ഷിച്ച് അവരുടെ വരുമാനം കൂടുതലായിരിക്കുമെന്ന് ഊഹിച്ചാൽ തന്നെ മനസിലാകും

Read Entire Article