Published: October 08, 2025 08:54 PM IST
1 minute Read
മുംബൈ∙ സച്ചിൻ തെൻഡുൽക്കറെ പരിഗണിച്ചപോലെ, 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെയും ഇന്ത്യന്‍ സീനിയർ ടീമിലേക്ക് പരിഗണിക്കണമെന്ന് രാജസ്ഥാൻ റോയൽസിന്റെ ഹൈ പെർഫോമൻസ് ഡയറക്ടർ സുബിൻ ബറൂച്ച. കഴിഞ്ഞ ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറിയ വൈഭവ് 35 പന്തിൽ സെഞ്ചറിയടിച്ച് ഞെട്ടിച്ചിരുന്നു. നിലവിൽ ഇന്ത്യ അണ്ടർ 19 ടീമിലെ അംഗമാണ് വൈഭവ്.
സച്ചിന് കരിയറിന്റെ തുടക്കത്തിൽ നൽകിയ പരിഗണന കൊടുത്ത് വൈഭവിനെയും ഇന്ത്യൻ സീനിയർ ടീമില്‍ കളിപ്പിക്കണമെന്നാണ് രാജസ്ഥാൻ ഡയറക്ടറുടെ വാദം.‘‘വർഷങ്ങൾക്കു മുൻപ് സച്ചിന്റെ കാര്യത്തിൽ ചെയ്തതുപോലെ, വൈഭവ് സൂര്യവംശിയെയും ഇന്ത്യൻ സീനിയർ ടീമിൽ കളിപ്പിക്കണം. കുറഞ്ഞത് വൈഭവിനെ ഇന്ത്യ എയുടെ പരമ്പരയിലെങ്കിലും കളിപ്പിച്ചു നോക്കണം. ഇന്ത്യ എ ടീമിനെതിരെ പന്തെറിഞ്ഞ ഈ ഓസ്ട്രേലിയൻ ബോളർമാർക്കെതിരെ വൈഭവിനു ഡബിൾ സെഞ്ചറി നേടാൻ സാധിക്കും.’’– ബറൂച്ച ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘‘നെറ്റ്സിൽ ജോഫ്ര ആർച്ചറെ അദ്ദേഹം തകർത്തുകളഞ്ഞിട്ടുണ്ട്. ആര്‍ച്ചർ പന്തെറിയുമ്പോൾ വൈഭവിനെക്കുറിച്ചോർത്ത് ഞാൻ ഭയന്നിട്ടുണ്ട്. പക്ഷേ ബാക്ക്ഫുട്ടില്‍ ആർച്ചർക്കെതിരെ വൈഭവിന്റെ ഷോട്ട് സ്റ്റേഡിയത്തിനു പുറത്താണു വീണത്. പരിശീലക സംഘവും പന്തെറിഞ്ഞ ആർച്ചറും വരെ ഞെട്ടിപ്പോയി.’’– ബറൂച്ച അവകാശപ്പെട്ടു. ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരെ വൈഭവ് 78 പന്തിൽ സെഞ്ചറി തികച്ചിരുന്നു. യൂത്ത് ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ നാലാമത്തെ സെഞ്ചറിയാണിത്.
English Summary:








English (US) ·