Published: August 01 , 2025 07:41 PM IST
1 minute Read
മുംബൈ∙ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ഒരു ക്രിക്കറ്റ് താരമായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരം എന്തായാലും, ഓരോ പന്തിലും ബൗണ്ടറി ലക്ഷ്യമിട്ട് ക്രീസിൽ നിൽക്കുന്ന ലയണൽ മെസ്സിയെന്ന കാഴ്ച ആരാധകർക്കു മുന്നിൽ തെളിയാൻ അവസരമൊരുങ്ങുന്നു. ഈ വർഷം ഇന്ത്യയിലെത്തുന്ന ലയണൽ മെസ്സി, ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾക്കൊപ്പം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഡിസംബർ 14ന് മെസി വാങ്കഡെയിൽ എത്തുമ്പോൾ, സൂപ്പർതാരങ്ങളെ ഉൾപ്പെടെ കളത്തിലിറക്കി ഏഴു പേർ വീതമുള്ള രണ്ടു ടീമുകളാക്കി തിരിച്ച് പ്രദർശന മത്സരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. മത്സരത്തിന്റെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ലെങ്കിലും, മറ്റു തടസങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഈ സ്വപ്ന മത്സരം യാഥാർഥ്യമാകാനാണ് സാധ്യത.
സച്ചിൻ തെൻഡുൽക്കർ, രോഹിത് ശർമ, മഹേന്ദ്രസിങ് ധോണി തുടങ്ങിയ സൂപ്പർതാരങ്ങളെയും പ്രദർശന മത്സരത്തിന്റെ ഭാഗമാക്കാനും നീക്കമുണ്ട്. ഇതിനു മുന്നോടിയായി, ഡിസംബർ 14ന് വാങ്കഡെ സ്റ്റേഡിയം ബുക് ചെയ്യുന്നതിനായി ഒരു പ്രമുഖ ഈവന്റ് കമ്പനി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചു.
‘‘ലയണൽ മെസി ഡിസംബർ 14ന് വാങ്കഡെ സ്റ്റേഡിയത്തിൽ എത്തും. ഇവിടെ അദ്ദേഹം ഒരു ക്രിക്കറ്റ് മത്സരത്തിലും പങ്കെടുക്കും. മുൻ താരങ്ങളും ഇപ്പോഴത്തെ താരങ്ങളും ഉൾപ്പെടെയുള്ളവർ ആ മത്സരത്തിന്റെ ഭാഗമാകും’ – മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയെ ഉദ്ധരിച്ച് ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
ഡിസംബർ 13 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടെ, മെസ്സി ഡൽഹിയിലും കൊൽക്കത്തയിലും എത്തുമെന്നാണ് വിവരം. 2011ൽ കൊൽക്കത്ത സാടൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയ്‌ക്കെതിരായ പ്രദർശന മത്സരം കളിക്കാനായി എത്തിയിട്ടുള്ള മുപ്പത്തെട്ടുകാരനായ മെസ്സി, ഇത് രണ്ടാം തവണയാണ് ഇന്ത്യ സന്ദർശിക്കുന്നത്.
English Summary:








English (US) ·