Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 2 May 2025, 11:42 pm
IPL 2025 GT vs SRH: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത് സായ് സുദര്‍ശന്‍. ഐപിഎല്ലില്‍ അതിവേഗം 1,500 റണ്‍സ്, ടി20 ക്രിക്കറ്റില്‍ 2,000 റണ്‍സ് എന്നീ നാഴികക്കല്ലുകളും താണ്ടി.
എസ്ആര്‍എച്ചിനെതിരെ സായ് സുദര്‍ശന്റെ ബാറ്റിങ് (ഫോട്ടോസ്- Samayam Malayalam) ജിടി ഓപണറായ സായ് സുദര്‍ശന്‍ ഇന്നത്തെ മല്‍സരത്തില്‍ 23 പന്തില്‍ 48 റണ്‍സ് നേടി ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ചു. സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്ന അദ്ദേഹം സീസണിലെ 10 മല്‍സരങ്ങളില്‍ നിന്ന് 50.40 ശരാശരയില്‍ 504 റണ്‍സ് നേടിയാണ് ടോപ് സ്ഥാനത്ത് നില്‍ക്കുന്നത്. കടുതല്‍ റണ്‍സ് നേടിയ നാല് താരങ്ങളില്‍ മൂന്നും ജിടിയുടെ താരങ്ങളാണ്. മൂന്നാം സ്ഥാനത്തുള്ള ജോസ് ബട്‌ലറും നാലാമതെത്തിയ ശുഭ്മാന്‍ ഗില്ലും ജിടിയുടെ മുന്‍നിര ബാറ്റര്‍മാരാണ്.
സച്ചിന്റെ റെക്കോഡ് തകര്‍ത്ത് സായ് സുദര്‍ശന്‍; 23കാരന് നാല് കിടിലന്‍ നേട്ടങ്ങള്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ജിടിക്ക് വേണ്ടി സുദര്‍ശനും ഗില്ലും വെറും 41 പന്തില്‍ നിന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പെടെയൊണ് സുദര്‍ശന്‍ വെറും 23 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയത്.
മികച്ച ഇന്നിങ്‌സിലൂടെ സുദര്‍ശന്‍ ഐപിഎല്ലില്‍ 1,500 റണ്‍സും ടി20 ക്രിക്കറ്റില്‍ 2000 റണ്‍സും തികച്ചു. ഐപിഎല്ലില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏറ്റവും വേഗതയേറിയ കളിക്കാരനാണ്. 35ാം ഇന്നിങ്‌സില്‍ നിന്നാണ് ഐപിഎല്‍ നാഴികക്കല്ല്. ഷോണ്‍ മാര്‍ഷ് 36 ഇന്നിങ്‌സുകളില്‍ നിന്നും ഷോണ്‍ മാര്‍ഷ് 36 ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടത്തിലെത്തി. മൈക്കല്‍ ഹസി (40 മാച്ച്), സച്ചിന്‍ ടെണ്ടുല്‍ക്കര്‍/റുതുരാജ് ഗെയ്ക്ക്വാദ് (44 മാച്ച്) എന്നിവരാണ് പിന്നില്‍.
ട്വന്റി20യില്‍ അതിവേഗം 2,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരവും ആദ്യത്തെ ഇന്ത്യക്കാരനും സുദര്‍ശന്‍ ആണ്. വെറും 54 ഇന്നിംഗ്സുകളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. 53 ഇന്നിങ്‌സുകളില്‍ നേട്ടം കൈവരിച്ച ഷോണ്‍ മാര്‍ഷിന്റെ തൊട്ടടുത്തെത്താനും സാധിച്ചു.
ട്വന്റി20യില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (59 ഇന്നിങ്സ്) റെക്കോഡ് തകര്‍ന്നു. ട്വന്റി20യില്‍ ഒരു ഡക്ക് പോലും നേടാതെ 2,000 റണ്‍സ് നേടുന്ന ആദ്യ കളിക്കാരനാണ് സുദര്‍ശന്‍. 54 ഇന്നിങ്സുകളില്‍ ഒരിക്കല്‍ പോലും ഡക്കായിട്ടില്ല. ഐപിഎല്ലില്‍ ഡക്ക് ചെയ്യാത്ത കളിക്കാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനും സുദര്‍ശനാണ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·