'സച്ചിന്റെയും കോഹ്ലിയുടെയും സമാനമായ കാത്തിരിപ്പ്, ഇനി ആശ്വാസമായി വിശ്രമിക്കാം'; സൂപ്പർതാരത്തെ പ്രശംസിച്ച് മുൻ താരം

7 months ago 8

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam5 Jun 2025, 6:02 pm

ഐപിഎൽ 2025 സീസണിൽ കന്നി കിരീടം സ്വന്തമാക്കിയതിന് തുടർന്ന് നിരവധിപേർ ആണ് ആർസിബിയെയും വിരാട് കോഹ്‍ലിയെയും രജത് പാട്ടിദാറിനെയും പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ കോഹ്‌ലിയെ സച്ചിനുമായി ഉപമിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം.

ഹൈലൈറ്റ്:

  • ഐപിഎൽ കിരീടം ആദ്യമായി സ്വന്തമാക്കി ആർസിബി
  • കോഹ്‌ലിയെ പ്രശംസിച്ച് മുൻ താരം
  • ഇനി വിശ്രമിക്കാം എന്നും നിർദ്ദേശം
വിരാട് കോഹ്ലിവിരാട് കോഹ്ലി (ഫോട്ടോസ്- Samayam Malayalam)
ചരിത്രത്തിന് ജന്മം നൽകിയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസൺ അവസാനിച്ചത്. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം ഉയർത്തി. ലോക ക്രിക്കറ്റ് പ്രേമികൾ എല്ലാം ആ വിജയം ആഘോഷമാക്കുകയാണ് ഇപ്പോൾ.
വൈഭവ് സൂര്യവംശിയുടെ മുന്നറിയിപ്പ്; 2026-ല്‍ രാജസ്ഥാനെ പിടിച്ചാല്‍ കിട്ടില്ല, വെടിക്കെട്ട് തുടരുമെന്ന് താരം
ഐപിഎൽ 2025 ഫൈനലിൽ പഞ്ചാബ് കിങ്സിനെ പരാജപ്പെടുത്തിയാണ് രജത് പാട്ടിദാർ നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യമായി ഐപിഎൽ കിരീടത്തിൽ മുത്തമിടുന്നത്. ഐപിഎൽ ആരംഭിച്ചത് മുതൽ ഇതുവരെ ഒരേ ഒരു ടീമിൽ മാത്രം കളിച്ച ഏക താരമാണ് വിരാട് കോഹ്ലി. മൂന്ന് തവണ ഫൈനലിൽ കളിച്ചെങ്കിലും കപ്പ് ഉയർത്താൻ സാധിക്കാതെ പോയതിൽ കോഹ്‌ലിയും ആരാധകരും നന്നേ നിരാശയിലായിരുന്നു.

'സച്ചിന്റെയും കോഹ്ലിയുടെയും സമാനമായ കാത്തിരിപ്പ്, ഇനി ആശ്വാസമായി വിശ്രമിക്കാം'; സൂപ്പർതാരത്തെ പ്രശംസിച്ച് മുൻ താരം


ഐപിഎൽ 2025 സീസണിൽ ആദ്യമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ജയം ഉറപ്പിക്കുമ്പോൾ കോഹ്‌ലിയും ആരാധകരും ആർപ്പുവിളിക്കുന്നതിന് മുന്നേ കരയുകയാണ് ചെയ്‌തത്‌. ഐപിഎല്ലിന്റെ പതിനെട്ടാം സീസണിൽ പതിനെട്ടാം നമ്പർ ജേഴ്‌സിക്കാരൻ കപ്പ് ഉയർത്തിയപ്പോൾ അത് ചരിത്രത്തിന് ജന്മം നൽകി. ആർസിബി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയതിന് തുടർന്ന് ഒട്ടനവധി ആളുകളാണ് ആർസിബിയെയും വിരാട് കോഹ്‍ലിയെയും രജത് പാട്ടിദാറിനെയും പ്രശംസിച്ച് രംഗത്തെത്തുന്നത്. മുൻ ക്രിക്കറ്റ് താരങ്ങളും സഹതാരങ്ങളും സിനിമ താരങ്ങളും എല്ലാം ആശംസ അറിയിച്ചവരുടെ കൂട്ടത്തിലുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് വീരേന്ദർ സേവാഗ്. ക്രിക്കറ്റ് ഇതിഹാസം, സാക്ഷാൽ ക്രിക്കറ്റ് ദൈവം എന്ന് ആരാധകർ വാഴ്ത്തരുന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ കാത്തിരിപ്പിനെ ഓർമ്മപെടുത്തിയാണ് വീരേന്ദർ സേവാഗ് വിരാട് കോഹ്‌ലിയുടെ കാത്തിരിപ്പിനെ പ്രശംസിച്ചത്.

സച്ചിൻ ടെണ്ടുൽക്കർ സച്ചിൻ ടെണ്ടുൽക്കർ 1989 മുതൽ 2011 വേൾഡ് കപ്പ് സ്വന്തമാക്കുന്നതിനായി കാത്തിരുന്ന്. ആ കാത്തിരിപ്പിന് സമാനമാണ് വിരാട് കോഹ്‌ലിയുടെ 18 വർഷ കാത്തിരിപ്പ് എന്നാണ് സെവാഗ് പറഞ്ഞുവെക്കുന്നത്. ദീർഘകാല പ്രതീക്ഷയുടെ ഫലമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കോഹ്ലി കിരീടം നേടാൻ 18 വർഷം കാത്തിരുന്നു. വേൾഡ് കപ്പ് നേടാൻ 1989 മുതൽ 2011 വരെ സച്ചിൻ ടെണ്ടുൽക്കർ കാത്തിരുന്നു. സച്ചിൻ ഒരിക്കലും പ്രതീക്ഷ നഷ്ടപെടുത്തിയിരുന്നില്ല. കാരണം ലോകകപ്പ് നേടിയ ശേഷം മാത്രമേ താൻ വിരമിക്കുകയുള്ളു എന്ന് സച്ചിൻ തീരുമാനിച്ചുറപ്പിച്ചിരുന്നു' എന്ന് സെവാഗ് പറഞ്ഞു.

'വിരാട് കോഹ്‌ലിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് ആശ്വാസം ലഭിക്കും. ഐപിഎല്ലിൽ നിന്ന് വിരമിക്കാൻ തീരുമാനം എടുക്കുന്ന സമയം അദ്ദേഹത്തിന് ഒരു കുറ്റബോധവും ഇല്ലാതെ ആ തീരുമാനം എടുക്കാൻ സാധിക്കും. ഒരു കളിക്കാരൻ ട്രോഫി നേടാൻ വേണ്ടിയാണ് കളിക്കുന്നത്. പണം വരും പോകും, പക്ഷേ ട്രോഫികൾ നേടുന്നത് എളുപ്പമല്ല' എന്നും മുൻ ഓപ്പണർ കൂട്ടിച്ചേർത്തു.

ഐപിഎൽ 2025 സീസണിൽ മിന്നും പ്രകടനമാണ് വിരാട് കോഹ്ലി ടീമിനായി കാഴ്ചവെച്ചത്. 8 അർധ സെഞ്ചുറികൾ താരം ഈ സീസണിൽ സ്വന്തമാക്കി. 54.75 ശരാശരിയിലും 144.71 സ്ട്രൈക്ക് റേറ്റിലും 657 റൺസ് ആണ് ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്നായി കോഹ്ലി നേടിയത്. മാത്രവുമല്ല സീസണിലെ മൂന്നാമത്തെ ടോപ് സ്കോറെർ ആണ് വിരാട് കോഹ്ലി.

അതേസമയം കോഹ്ലി ഇനി ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്ന സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള സംശങ്ങൾക്ക് നിലവിൽ പ്രസക്തിയില്ല എന്നാണ് ലഭിക്കുന്ന സൂചന. ആർസിബിയ്ക്ക് ഒപ്പം താരം ഇനിയും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article