സഞ്ചരിക്കുന്ന സിനിമാക്കൊട്ടകയുടെ യാത്ര നിലയ്ക്കുന്നു, നിരത്തിലിറങ്ങാതെ 'ടൂറിങ് ടാക്കീസ്' വാഹനങ്ങൾ

9 months ago 9

എം.കെ. സുരേഷ്‌

13 April 2025, 07:39 AM IST

Cinema Theatre

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

തിരുവനന്തപുരം: നല്ലസിനിമകൾ നാട്ടിൻപുറങ്ങളിലെത്തിക്കുന്ന സഞ്ചരിക്കുന്ന സിനിമാക്കൊട്ടകയുടെ സഞ്ചാരം മുടങ്ങും. ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയതടക്കമുള്ള മികച്ചസിനിമകൾ കാണികൾക്കടുത്തെത്തിക്കാൻ ചലച്ചിത്ര അക്കാദമി തുടങ്ങിയതാണ് ടൂറിങ് ടാക്കീസ്. സഞ്ചരിക്കുന്ന കൊട്ടകയായ രണ്ടുവണ്ടികളുടെയും കാലാവധി കഴിയുകയാണ്.

ഏപ്രിലിനുശേഷം ഇവ നിരത്തിലിറക്കാനാവില്ല. സ്കൂളുകൾ, കോളേജുകൾ, വായനശാലകൾ, ഫിലിം സൊസൈറ്റികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ വേദികളിലായിരുന്നു ടൂറിങ് ടാക്കീസിന്റെ പ്രദർശനം. ടാക്കീസിലൂടെ പഴയക്ലാസിക് സിനിമകളടക്കം ജനങ്ങൾക്കടുത്തെത്തി.

ഷാജി എൻ. കരുൺ ചെയർമാനായിരിക്കെ, ‘ജനചിത്ര’ എന്നപേരിൽതുടങ്ങിയ പ്രദർശനസംവിധാനമാണ് അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായപ്പോൾ ‘ടൂറിങ് ടാക്കീസാ’യത്. കെ.ആർ. മോഹനൻ ചെയർമാനും കെ.എസ്. ശ്രീകുമാർ സെക്രട്ടറിയുമായ ടീം ടാക്കീസിനെ വിപുലമാക്കി. മൂന്നു ടെമ്പോട്രാവലറുകൾ ടൂറിങ് ടാക്കീസായി കേരളം ചുറ്റി. കണ്ണൂരിലും തൃശ്ശൂർ സംഗീതനാടക അക്കാദമി വളപ്പിലും പ്രത്യേകപാർക്കിങ്ങുമൊരുക്കിയിരുന്നു. പദ്ധതി തുടരാൻ സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ പുതിയവണ്ടികൾ വാങ്ങി നൽകുമോയെന്ന് കണ്ടറിയണം. ‌

Content Highlights: Kerala`s Touring Talkies, showcasing award-winning films crossed the state, faces closure

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article