Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 9 Apr 2025, 7:11 pm
IPL 2025 RR vs GT: ടി20 ക്രിക്കറ്റില്‍ 300-ാം മല്‍സരത്തിനിറങ്ങുകയാണ് സഞ്ജു സാംസണ്‍ (Sanju Samson). 19 റണ്‍സ് കൂടി നേടിയാല്‍ റണ്‍ സമ്പാദ്യം 7,500 തികയും. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഉള്‍പ്പെട്ട എലൈറ്റ് ക്ലബ്ബില്‍ അംഗമാവും.
ഹൈലൈറ്റ്:
- രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കളത്തില്‍
- സഞ്ജുവിനെ കാത്ത് രണ്ട് റെക്കോഡുകള്‍
- കളത്തിലിറങ്ങിയാല്‍ സഞ്ജുവിന് റെക്കോഡ്
സഞ്ജു സാംസണ്‍സഞ്ജു ഇറങ്ങുന്നു; റണ്‍സ് നേടിയില്ലെങ്കിലും റെക്കോഡ്, 19 റണ്‍സ് നേടിയാല്‍ കിടിലന്‍ നേട്ടം
ഇന്നത്തെ മല്‍സരത്തില്‍ രണ്ട് വലിയ നേട്ടങ്ങളാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ടി20 ക്രിക്കറ്റില്‍ സഞ്ജുവിന്റെ 300-ാമത് മല്‍സരമാണിത്. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടിയ സഞ്ജു കളത്തിലിറങ്ങുന്നതോടെ നാഴികക്കല്ല് താണ്ടും. രാത്രി 7 മണിക്ക് നടക്കുന്ന ടോസിന് ശേഷമാണ് പ്ലെയിങ് ഇലവനെ പ്രഖ്യാപിക്കുക.
സഞ്ജു ഇതുവരെ ടി20 ഫോര്‍മാറ്റില്‍ 299 മല്‍സരങ്ങളാണ് കളിച്ചത്. ഐപിഎല്‍ ഉള്‍പ്പെടെ ലീഗ്, ഫസ്റ്റ് ക്ലാസ്, അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നായി 7481 റണ്‍സും നേടി. 19 റണ്‍സ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ 7,500 റണ്‍സ് എന്ന മാന്ത്രിക സംഖ്യ കടക്കാം. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യക്കാരനാവും സഞ്ജു.
39 പന്തില്‍ സെഞ്ചുറി...! ഐപിഎല്ലില്‍ പുതിയ റെക്കോഡ്; ആരാണ് പ്രിയാന്‍ഷ് ആര്യ?
വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് 7,500 ടി20 റണ്‍സ് ക്ലബ്ബിലുള്ളത്. ആറ് സെഞ്ച്വറികളും 48 അര്‍ധ സെഞ്ച്വറികളുമാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. ഐപിഎല്‍ 2025ല്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പടെ 137 റണ്‍സ് നേടി. 2024 ഐപിഎല്ലില്‍ 48.27 ശരാശരിയില്‍ 531 റണ്‍സ് നേടിയിരുന്നു.
ഐപിഎല്‍ പൂരത്തില്‍ നിക്കോളാസ് പൂരന് പുതിയ റെക്കോഡ്; വെടിക്കെട്ട് താരങ്ങളില്‍ രണ്ടാമന്‍
ഇത്തവണ സഞ്ജു ഐപിഎല്ലില്‍ 4,500 റണ്‍സ് പൂര്‍ത്തിയാക്കുകയുണ്ടായി. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലായിരുന്നു ഇത്. ഈ നേട്ടത്തിലെത്തുന്ന 14ാമത് താരമാണ് സഞ്ജു. റോയല്‍സിനായി ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റന്‍, ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരം എന്നീ നേട്ടങ്ങളും ഈ സീസണില്‍ സഞ്ജുവിനെ തേടിയെത്തി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·