Published: September 09, 2025 10:07 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പിൽ ഇന്ത്യയുടെ ഓപ്പണർമാർ ആരെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നു. ബുധനാഴ്ച യുഎഇയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മത്സരത്തിനു മുൻപ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മാധ്യമങ്ങളെ കണ്ടപ്പോഴും ഓപ്പണിങ് സഖ്യം ഏതെന്നു വെളിപ്പെടുത്തിയിട്ടില്ല. വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ ടീമിലെത്തിയതോടെ സഞ്ജു സാംസണിന്റെ ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഗില്ലും അഭിഷേക് ശർമയും ഓപ്പണർമാരായാൽ സഞ്ജുവിന് ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങേണ്ടിവരും.
വാർത്താ സമ്മേളനത്തിൽ സഞ്ജു സാംസണിന്റെ റോളിനെക്കുറിച്ച് മാധ്യമപ്രവർത്തകരിൽ ഒരാൾ സൂര്യകുമാർ യാദവിനോടു ചോദിക്കുകയും ചെയ്തു. പ്ലേയിങ് ഇലവൻ മൊബൈലിൽ മെസേജായി അയക്കാമെന്നായിരുന്നു സൂര്യകുമാർ യാദവിന്റെ തമാശരൂപേണയുള്ള മറുപടി. ‘‘സർ, പ്ലേയിങ് ഇലവൻ ഞാൻ നിങ്ങൾക്കു മെസേജ് അയച്ചോളാം. ഞങ്ങൾ സഞ്ജുവിനെ നന്നായി നോക്കുന്നുണ്ട്. ഒന്നും ഭയക്കേണ്ട, ഞങ്ങൾ ശരിയായ തീരുമാനം തന്നെ എടുത്തോളാം.’’– സൂര്യകുമാർ യാദവ് വ്യക്തമാക്കി.
ട്വന്റി20യിൽ ഓപ്പണറായി ഇറങ്ങി അവസാന പത്തു മത്സരങ്ങളില്‍ മൂന്ന് സെഞ്ചറികൾ സ്വന്തമാക്കിയ ബാറ്ററാണ് സഞ്ജു. സഞ്ജു– അഭിഷേക് സഖ്യം ട്വന്റി20യിൽ ക്ലിക്കായെങ്കിലും ഒരു വര്‍ഷത്തിനു ശേഷം ശുഭ്മൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഫിനിഷർ റോളിൽ സഞ്ജുവിനെക്കാളും മികച്ച പ്രകടനം നടത്തിയ ജിതേഷ് ശർമയാണ് ഇന്ത്യന്‍ ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ. ആദ്യ മത്സരത്തിൽ സഞ്ജുവിനെ ബെഞ്ചിൽ ഇരുത്തി ജിതേഷിനെ കളിപ്പിക്കാനും സാധ്യതയുണ്ട്.
English Summary:








English (US) ·