സഞ്ജു കളിക്കുമ്പോൾ പുറത്താവുക ആ സൂപ്പർ താരം; രാജസ്ഥാൻ റോയൽസിന്റെ പദ്ധതികൾ ഇങ്ങനെയാകാൻ സാധ്യത

10 months ago 8

Curated byഗോകുൽ എസ് | Samayam Malayalam | Updated: 22 Mar 2025, 3:25 pm

IPL 2025 RR vs SRH: ഐപിഎല്ലിലെ ആദ്യ കളിക്ക് രാജസ്ഥാൻ റോയൽസ് രണ്ടും കൽപ്പിച്ച്‌. മത്സരത്തിൽ സഞ്ജു ( Sanju Samson ) ഇമ്പാക്ട് പ്ലേയറായി കളിക്കുമ്പോൾ വഴിമാറുക ആരാകും.

ഹൈലൈറ്റ്:

  • രാജസ്ഥാൻ റോയൽസ് - സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ഞായറാഴ്ച
  • ഇമ്പാക്ട് പ്ലേയറായി ഇറങ്ങാൻ സഞ്ജു
  • സഞ്ജു കളിക്കുമ്പോൾ പുറത്തിരിക്കുക ആരാകും
Samayam Malayalamസഞ്ജു സാംസൺസഞ്ജു സാംസൺ
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ( IPL 2025 ) രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം ഞായറാഴ്ചയാണ്.‌ എവേ മത്സരത്തിൽ കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിനെയാണ് സഞ്ജു സാംസണും സംഘവും നേരിടുക. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് തോൽവിക്ക് പകരം വീട്ടാൻ രാജസ്ഥാൻ റോയൽസിന് ലഭിച്ചിരിക്കുന്ന സുവർണാവസരം കൂടിയാണ് ഈ കളി. ഉച്ചകഴിഞ്ഞ് 3.30 നാണ് രാജസ്ഥാൻ - ഹൈദരാബാദ് മത്സരം ആരംഭിക്കുക.അതേ സമയം സീസണിലെ ആദ്യ മൂന്ന് കളികളിൽ സ്പെഷ്യലിസ്റ്റ് ബാറ്റർ മാത്രമായാകും സഞ്ജു സാംസൺ ഇറങ്ങുക. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്നാണ് ഇത്. സഞ്ജുവിന്റെ അഭാവത്തിൽ യുവ താരം റിയാൻ പരാഗാണ് ഈ കളികളിൽ റോയൽസിനെ നയിക്കുക. കഴിഞ്ഞ ദിവസം സഞ്ജു തന്നെയാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്. വ്യക്തമായി പറഞ്ഞാൽ ഇക്കുറി ആദ്യ മൂന്ന് കളികളിലും രാജസ്ഥാൻ റോയൽസിന്റെ ഇമ്പാക്ട് പ്ലേയറായിട്ടാകും സഞ്ജു ഇറങ്ങുക.

അതേ സമയം സഞ്ജു ഇമ്പാക്ട് പ്ലേയറായി എത്തുമ്പോൾ ഏത് താരമാകും അദ്ദേഹത്തിനായി വഴി മാറുക അല്ലെങ്കിൽ എത് താരത്തെ മാറ്റിയാകും രാജസ്ഥാൻ സഞ്ജുവിനെ ഇമ്പാക്ട് പ്ലേയറാക്കുക എന്ന കാര്യത്തിൽ ആരാധകർ വലിയ ആകാംക്ഷയിലാ‌ണ്. രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്താൽ സഞ്ജു കളിക്കുകയും പിന്നീട് അദ്ദേഹത്തെ മാറ്റി ഒരു സ്പെഷ്യലിസ്റ്റ് ബൗളറെ ഇമ്പാക്ട് പ്ലേയറായി റോയൽസ് കളിപ്പിക്കാനുമാണ് സാധ്യത. മറിച്ച് റോയൽസിന് ആദ്യം ബൗളിങ്ങാണെങ്കിൽ സഞ്ജു രണ്ടാമിന്നിങ്സിലാകും മൈതാനത്ത് എത്തുക. ഏതെങ്കിലും ബൗളർക്ക് പകരമായിരിരിക്കും ഇത്. സന്ദീപ് ശർമ, തുഷാർ ദേഷ്പാണ്ടെ, ആകാശ് മധ്വാൽ എന്നിവരിൽ ഒരാളാകും ഇത്.

Also Read: സഞ്ജുവിന് പ്രൊമോഷൻ, സൂപ്പർ താരം പുറത്ത്; ആദ്യ കളിക്കുള്ള രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവൻ സാധ്യത ഇങ്ങനെ

രാജസ്ഥാൻ റോയൽസിന്റെ സ്ക്വാഡ് പരിശോധിക്കു‌മ്പോൾ സന്ദീപ്‌ ശർമ ഇമ്പാക്ട് പ്ലേയറായി സഞ്ജുവിന്റെ പകരക്കാരനാകാനാണ് കൂടുതൽ സാധ്യത. മുൻ സീസണിലും സന്ദീപ് ശർമയെ രാജസ്ഥാൻ ഇമ്പാക്ട് താരമായി ഉപയോഗിച്ചിരുന്നു. രാജസ്ഥാന്റെ സ്പെഷ്യലിസ്റ്റ് ബൗളർമാരിൽ ബാറ്റിങ് മികവ് കുറവുള്ളത് സന്ദീപിനാണ്. ടീമിലുണ്ടാകുമെന്ന് ഉറപ്പുള്ള മറ്റൊരു ബൗളറായ തുഷാർ ദേഷ്പാണ്ടെ, സന്ദീപ് ശർമയേക്കാൾ ബാറ്റിങ് സ്കില്ലുകൾ ഉള്ള താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു സെഞ്ചുറിയും നേടിയിട്ടുള്ള ദേഷ്പാണ്ടെ വാലറ്റത്തുള്ളത് രാജസ്ഥാന് ആത്മവിശ്വാസം നൽകും.

രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ സന്ദീപ് ശർമ പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ല‌. രണ്ടാമിന്നിങ്സിൽ സഞ്ജുവിന് പകരം ഇമ്പാക്ട് പ്ലേയറായി അദ്ദേഹം ഇറങ്ങും. അതേ സമയം റോയൽസ് ആദ്യം ബൗൾ ചെയ്യുകയാണെങ്കിൽ പ്ലേയിങ് ഇലവനിൽ ഇടം പിടിക്കുന്ന സന്ദീപിന്, രണ്ടാമിന്നിങ്സിൽ സഞ്ജുവിന് മുന്നിൽ വഴി മാറിക്കൊടുക്കേണ്ടി വരും.

Also Read: ആദ്യ കളിയിൽ ആ സ്പെഷ്യൽ നേട്ടം സ്വന്തമാക്കാൻ സഞ്ജു സാംസൺ; രാജസ്ഥാൻ റോയൽസ് നായകനെ കാത്തിരിക്കുന്ന റെക്കോഡ് ഇങ്ങനെ

അതേ സമയം രാജസ്ഥാൻ റോയൽസിനൊപ്പം തുടർച്ചയായ മൂന്നാം സീസൺ കളിക്കാനൊരുങ്ങുകയാണ് സന്ദീപ് ശർമ. റോയൽസിനായി കഴിഞ്ഞ രണ്ട് സീസണുകളിലായി 23 മത്സരങ്ങൾ കളിച്ച സന്ദീപ്, 23 വിക്കറ്റുകളും നേടിയിട്ടുണ്ട്. 8.42 ആയിരുന്നു എക്കോണമി. ഈ പ്രകടനം തന്നെയാണ് ഇക്കുറി മെഗാ ലേലത്തിന് മുൻപ് രാജസ്ഥാൻ റോയൽസ് അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ കാരണവും‌. മുൻ സീസണുകളിൽ രാജസ്ഥാന്റെ പ്രധാന ഡെത്ത് ഓവർ ബൗളറായിരുന്നു സന്ദീപ്. ഇത്തവണയും ഡെത്ത് ഓവറുകളിൽ രാജസ്ഥാന്റെ പ്രധാന ആയുധമാകും അദ്ദേഹം.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article