സഞ്ജു കാറിൽ വരുമ്പോൾ ആർസിബിക്കായി ആർപ്പുവിളിച്ച് വിദ്യാർഥികൾ; സംഭവം രാജസ്ഥാൻ ആർസിബിയെ നേരിടാനിരിക്കെ– വിഡിയോ

9 months ago 9

ഓൺലൈൻ ഡെസ്‌ക്

Published: April 12 , 2025 06:33 PM IST Updated: April 12, 2025 06:52 PM IST

1 minute Read

സഞ്ജു സാംസണുമായി കാർ കോളജിലേക്ക് എത്തുന്നു (വിഡിയോ ദൃശ്യം)
സഞ്ജു സാംസണുമായി കാർ കോളജിലേക്ക് എത്തുന്നു (വിഡിയോ ദൃശ്യം)

ജയ്പുർ∙ ജയ്പുരിലെ കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാജസ്ഥാൻ റോയൽസിന്റെ നായകനായ മലയാളി താരം സഞ്ജു സാംസണിനെ, ‘ആർസിബി, ആർസിബി’ എന്ന് ആർത്തുവിളിച്ച് സ്വീകരിച്ച് ഒരു വിഭാഗം വിദ്യാർഥികൾ. ഈ സീസണിൽ ജയ്പുർ സവായ് മാൻ സിങ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവുമായി (ആർസിബി) സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഏറ്റുമുട്ടാനിരിക്കെയാണ് സംഭവം.

സഞ്ജു സാംസണുമായി കാർ കോളജിലേക്ക് വരുമ്പോൾ വഴിയരികിൽനിന്ന് ഒരു വിഭാഗം വിദ്യാർഥികൾ ആർസിബിക്കായി ആർപ്പുവിളിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇയ്ക്ക് സഞ്ജുവിനായും ചില വിദ്യാർഥികൾ ആർപ്പുവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ഈ സീസണിൽ ഇതുവരെ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാൻ റോയൽസ്, രണ്ടു വിജയങ്ങൾ സഹിതം നാലു പോയിന്റുമായി നിലവിൽ ഏഴാം സ്ഥാനത്താണ്. അഞ്ച് കളികളിൽനിന്ന് മൂന്നു വിജയങ്ങൾ സഹിതം ആറു പോയിന്റുമായി ആർസിബി നാലാം സ്ഥാനത്തും.

ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയമാണ് രാജസ്ഥാന്റെ പ്രധാന ഹോം ഗ്രൗണ്ട് എങ്കിലും, സീസണിലെ അവരുടെ ആദ്യ രണ്ട് ഹോം മത്സരങ്ങൾ ഗുവാഹത്തിയിലാണ് നടന്നത്. ഫലത്തിൽ, ഈ സീസണിൽ ജയ്പുരിൽ രാജസ്ഥാന്റെ ആദ്യ മത്സരമാണ് ഞായറാഴ്ച ആർസിബിക്കെതിരെ നടക്കുന്നത്.

ഈ മത്സരത്തിനു മുന്നോടിയായി ഒരു പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനാണ് സഞ്ജു സാംസൺ ജയ്പുരിലെ കോളജിലെത്തിയത്. കോളജിലേക്ക് എത്തുന്ന സഞ്ജുവിനെ ഒരു വിഭാഗം ആരാധകർ ‘ആർസിബി വിളി’കളുമായി സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Here is simply a video of Sanju Samson’s accomplishment astatine Agarwal College. We tin intelligibly spot the enactment for Samson. However, erstwhile helium was leaving the college, a fewer students from the confederate portion of the country—who survey determination and were not allowed to conscionable him portion helium was giving an… https://t.co/VGVUrqQAwU pic.twitter.com/XLsehsJcOG

— Chinmay Shah (@chinmayshah28) April 12, 2025

English Summary:

College students successful Jaipur invited Rajasthan Royals skipper with RCB chants

Read Entire Article