Published: September 11, 2025 09:16 AM IST Updated: September 11, 2025 09:21 AM IST
1 minute Read
ദുബായ്∙ ഇന്ത്യ– യുഎഇ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലെങ്കിലും മറ്റൊരു മലയാളി ഇന്നലെ ക്രീസിലുണ്ടായിരുന്നു; യുഎഇ ടീമിന്റെ ഓപ്പണറായ അലിഷാൻ ഷറഫു. മത്സരത്തിൽ യുഎഇയുടെ ടോപ് സ്കോററും (17 പന്തിൽ 22) ഇരുപത്തിരണ്ടുകാരൻ അലിഷാൻ ആയിരുന്നു.യുഎഇ ടീമിലെ ഏക മലയാളിയാണ് അലിഷാൻ.
യുഎഇ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്ന അലിഷാൻ, ഈ വിഭാഗത്തിൽ സെഞ്ചറി നേടുന്ന ആദ്യ യുഎഇ താരമാണ്. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകനാണ്. ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബോൾഡായാണ് മലയാളി താരം മത്സരത്തിൽ പുറത്തായത്.
അഭ്യൂഹങ്ങൾക്കൊടുവിലാണ് ടീം ഇന്ത്യയുടെ ആദ്യ ഇലവനിൽ സഞ്ജു ഇടംപിടിച്ചത്. അഭിഷേക് ശർമയ്ക്കൊപ്പം ശുഭ്മൻ ഗിൽ ഓപ്പണറാകുമെന്ന് ഉറപ്പായതോടെ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ 5–ാം നമ്പറിൽ ജിതേഷ് ശർമയ്ക്കു പകരം വിക്കറ്റ് കീപ്പറായി സഞ്ജു ആദ്യ ഇലവനിൽ എത്തുകയായിരുന്നു.
English Summary:








English (US) ·