Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 5 May 2025, 8:47 pm
IPL 2025 Rajasthan Royals: സഞ്ജു സാംസണ്‍ (Sanju Samson) ഇല്ലാത്തതാണോ രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്ക് കാരണം? താരങ്ങളുടെ പരിക്ക് ടീമിന്റെ മുന്നേറ്റത്തെ ബാധിച്ചോ? ഐപിഎല്‍ 2025ല്‍ ഫ്‌ളോപ് ആയതിന്റെ കാരണങ്ങള്‍ തുറന്നുപറഞ്ഞ് ടീമിന്റെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്.
സഞ്ജു സാംസണ്‍ പരിശീലനത്തിനിടെ. (ഫോട്ടോസ്- Samayam Malayalam) കഴിഞ്ഞ ഞായറാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട്
അവസാന പന്തില്‍ ഒരു റണ്‍സിന് തോറ്റതോടെ റോയല്‍സിന്റെ ഈ സീസണിലെ നിര്‍ഭാഗ്യങ്ങളെ കുറിച്ച് വലിയ ചര്‍ച്ചയായി. രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ റോയല്‍സ് താരം റണ്‍ഔട്ട് ആവുകയായിരുന്നു.
'സഞ്ജു മതിയായ ക്രിക്കറ്റ് കളിച്ച താരം'- റോയല്‍സിന്റെ തോല്‍വികളുടെ കാരണങ്ങള്‍ തുറന്നുപറഞ്ഞ് ബാറ്റിങ് കോച്ച്
പ്ലേഓഫ് യോഗ്യത നേടാതെ റോയല്‍സ് നേരത്തേ പുറത്തായതാണെങ്കിലും കെകആറിനെതിരായ ഒരു റണ്‍സ് തോല്‍വി കനത്ത ആഘാതമായി. സീസണിലെ ഒമ്പതാം തോല്‍വി ആയിരുന്നു ഇത്. 12 മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് മാത്രമാണ് ഇതുവരെ ലഭിച്ചത്. ഇനി സിഎസ്‌കെയോടും പഞ്ചാബ് കിങ്‌സിനോടും ഓരോ മല്‍സരങ്ങള്‍ മാത്രമാണ് റോയല്‍സിന് ബാക്കിയുള്ളത്.
ടീമിന്റെ പ്രകടനത്തില്‍ കടുത്ത നിരാശയിലാണ് റോയല്‍സിന്റെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് (Vikram Rathour). 'എന്റെ കണക്കുകൂട്ടല്‍ ശരിയാണെങ്കില്‍, ഞങ്ങള്‍ വിജയത്തിന് അടുത്തെത്തിയ ശേഷം തോല്‍വി വഴങ്ങിയ നാലാമത്തെ ഗെയിമാണിത്. കഴിഞ്ഞ മാച്ചിലും വിജയം എത്തിപ്പിടിക്കാന്‍ സാധിക്കാതെ പോയി. ഇതുവരെയുള്ള ഞങ്ങളുടെ സീസണ്‍ അത്തരത്തിലുള്ള ഒന്നായിരുന്നു'- മാച്ച് വിന്നിങ് പോയിന്റിലേക്ക് എത്തിക്കുന്നതില്‍ ടീമിന്റെ പരാജയം അംഗീകരിച്ചുകൊണ്ട് റാത്തോഡ് പറഞ്ഞു.
സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ മതിയായ ക്രിക്കറ്റ് കളിച്ചവരാണെന്നും പരിചയക്കുറവ് ടീമംഗങ്ങള്‍ക്ക് ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങള്‍ മികച്ചതായിരുന്നിട്ടും ടീം തോല്‍ക്കാന്‍ കാരണം അനുഭവ പരിചയത്തിന്റെ കുറവാണെന്ന വിലയിരുത്തല്‍ റാത്തോഡ് തള്ളിക്കളഞ്ഞു.
'ഞാന്‍ അങ്ങനെ പറയില്ല. റിയാന്‍ (പരാഗ്), ധ്രുവ് (ജുറെല്‍), നിതീഷ് (റാണ), സഞ്ജു (സാംസണ്‍), (യശസ്വി) ജയ്സ്വാള്‍.. ഇവരെല്ലാം വേണ്ടത്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അവരെ അനുഭവപരിചയമില്ലാത്തവരെന്ന് ഞാന്‍ വിളിക്കില്ല'- അദ്ദേഹം പറഞ്ഞു.
അനുഭവപരിചയത്തിന്റെ പ്രശ്‌നമല്ലെന്നും സഞ്ജു, സന്ദീപ് ശര്‍മ എന്നീ രണ്ട് പ്രമുഖ താരങ്ങളുടെ പരിക്കാണ് ടീമിന്റെ മുന്നേറ്റത്തെ ബാധിച്ച പ്രധാന ഘടകമെന്നും റാത്തോഡ് കരുതുന്നു. 'പരിക്കുകള്‍ ഞങ്ങള്‍ക്ക് എതിരായി എന്നാണ് ഞാന്‍ പറയുക. സഞ്ജു, സന്ദീപ് എന്നിവരുടെ അഭാവം തീര്‍ച്ചയായും വലിയ നഷ്ടം തന്നെയായിരുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിഗത ഗ്രാഫുകള്‍ മികച്ചതാണെങ്കിലും ഒരു യൂണിറ്റ് എന്ന നിലയില്‍ ടീമിന് പ്രകടനം നടത്താന്‍ സാധിക്കാതെ പോയെന്ന് ബാറ്റിങ് പരിശീലകന്‍ ചൂണ്ടിക്കാട്ടി. 'മിക്കവാറും എല്ലാ ബാറ്റ്സ്മാന്‍മാരും റണ്‍സ് നേടിയിട്ടുണ്ട്. അവരെല്ലാം നല്ല ഫോമിലാണ് അല്ലെങ്കില്‍ നെറ്റില്‍ നന്നായി ബാറ്റ് ചെയ്യുന്നു. പക്ഷേ അത് ഒരുമിച്ച് സംഭവിച്ചിട്ടില്ല. അതുതന്നെയാണ് ബൗളിങിലും ഉണ്ടായത്. വ്യക്തിഗതമായി ചില നല്ല സ്‌പെല്ലുകള്‍ വന്നു. പക്ഷേ ഒരു ഗ്രൂപ്പായി, ഒരുപക്ഷേ ഞങ്ങള്‍ കൂട്ടായി പ്രകടനം നടത്തിയിട്ടില്ലായിരിക്കാം'- റാത്തോഡ് പറഞ്ഞു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·