സഞ്ജു രാജസ്ഥാന്‍ വിടുന്നു? നീക്കങ്ങള്‍ ആരംഭിച്ച് ചെന്നൈ, റിപ്പോര്‍ട്ട്

7 months ago 6

Samson dhoni

സഞ്ജു സാംസണും എം.എസ്.ധോണിയും |ഫോട്ടോ:ANI

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2026 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അരംഭിക്കുന്നതിന് മുന്നോടിയായി താരത്തെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നീക്കം നടത്തുന്നതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2013-ലാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിലെത്തിയത്.

മഹേന്ദ്രസിങ് ധോനിയുടെ ഐപിഎല്‍ കരിയര്‍ അവസാനഘട്ടത്തിലാണ്. ധോനി എത്രകാലം ചെന്നൈ ടീമില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ധോനിക്ക് പകരം മറ്റൊരു വിക്കറ്റ്കീപ്പറെയും ടീമിന് വേണം. ഇതെല്ലാം കണക്കിലെടുത്താണ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുന്നത്. 2026 മിനി ലേലത്തിന് മുന്നോടിയായി താരത്തെ ടീമിലെത്തിക്കാനാണ് നീക്കം.

അതേസമയം ലേലത്തിന് മുമ്പ് സഞ്ജുവിനെ ടീമിലെത്തിക്കാനായില്ലെങ്കില്‍ ലേലത്തില്‍ വാങ്ങാനും ചെന്നൈ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിന് പിറകെയുണ്ട്. അങ്ങനെയെങ്കില്‍ സഞ്ജുവിനായി ലേലത്തില്‍ കടുത്ത മത്സരം നടക്കുമെന്നുറപ്പാണ്.

2013 ല്‍ രാജസ്ഥാനിലെത്തിയ സഞ്ജു ടീമിന് വിലക്ക് നേരിട്ട ഘട്ടത്തില്‍ ഡല്‍ഹിക്കായി കളിച്ചിരുന്നു. 2018-ല്‍ രാജസ്ഥാനില്‍ തിരികെയെത്തി. 2021 ലാണ് ടീമിന്റെ നായകനായി മലയാളി താരമെത്തുന്നത്. അടുത്ത സീസണില്‍ ടീമിനെ ഐപിഎല്‍ ഫൈനലിലുമെത്തിച്ചു.

അതേസമയം ഇത്തവണ ഐപിഎല്ലില്‍ രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കാനായിരുന്നില്ല. ടീം ഒമ്പതാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. സഞ്ജുവാകട്ടെ പരിക്കിന്റെ പിടിയിലായതിനാല്‍ മുഴുവന്‍ മത്സരങ്ങളും കളിച്ചതുമില്ല. പകരം റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. സഞ്ജുവിന് പകരം ടീമിലെത്തിയ വൈഭവ് സൂര്യവംശി മിന്നും ഫോമില്‍ കളിച്ചതുമാത്രമാണ് രാജസ്ഥാന് ആശ്വാസമായത്.

ചെന്നൈയെ സംബന്ധിച്ചും നിരാശ നിറഞ്ഞതായിരുന്നു സീസൺ. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ പത്തും തോറ്റ ചെന്നൈ, ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായിരുന്നു. അവസാന സ്ഥാനത്താണ് ഇത്തവണ ടീമിന് ഫിനിഷ് ചെയ്യാനായത്.

Content Highlights: CSK see roping successful Sanju Samson via commercialized woody up of IPL 2026

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article