Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 2 Apr 2025, 7:19 pm
IPL 2025: ഐപിഎല്‍ 2025ല്‍ സഞ്ജു സാംസണ്‍ (Sanju samson) ആദ്യ മൂന്ന് മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പറാവുകയോ രാജസ്ഥാന്‍ റോയല്‍സിന്റെ (Raajasthan Royals) ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയോ ചെയ്തിരുന്നില്ല. സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ അവസാന ഫിറ്റ്‌നസ് ടെസ്റ്റുകള്‍ പാസായതോടെ ഈ ചുമതലകളിലേക്ക് സഞ്ജു മടങ്ങിയെത്തും.
ഹൈലൈറ്റ്:
- സഞ്ജുവിന് ഫിറ്റ്‌നസ് ക്ലിയറന്‍സ്
- അടുത്ത മാച്ചില്‍ വിക്കറ്റ് കീപ്പറാവും
- ക്യാപ്റ്റന്‍സിയില്‍ തിരിച്ചെത്തും
സഞ്ജു സാംസണ്രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ സഞ്ജു വിക്കറ്റ് കീപ്പറാവുകയോ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയോ ചെയ്തിരുന്നില്ല. ടീമിന്റെ ബൗളിങ് സമയത്ത് ഫീല്‍ഡില്‍ ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനം താല്‍ക്കാലികമായി ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ ഏല്‍പ്പിക്കുകയായിരുന്നു. ധ്രുവ് ജുറെല്‍ ആയിരുന്നു വിക്കറ്റ് കീപ്പര്‍.
സഞ്ജുവിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സ് രാജസ്ഥാന്‍ റോയല്‍സിന് വലിയ ഉത്തേജനം നല്‍കും. മെഡിക്കല്‍ ടീമില്‍ നിന്ന് അനുമതി തേടാന്‍ സഞ്ജു ഈ ആഴ്ച ആദ്യം ഗുവാഹത്തിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയിരുന്നു. സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടന്ന അവസാന ഫിറ്റ്‌നസ് പരിശോധനകളില്‍ സഞ്ജു വിജയിച്ചതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മല്‍സരം ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്‌സിനെതിരെ (IPL 2025 RR vs PBKS) മുള്ളന്‍പൂരില്‍ ആണ്. കളിച്ച രണ്ട് മാച്ചുകളും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സ് മികച്ച ഫോമിലാണ്. റോയല്‍സിന് മൂന്ന് മല്‍സരങ്ങളില്‍ ഒരു വിജയമാണുള്ളത്.
ആദ്യ മൂന്ന് മാച്ചുകളിലും ക്യാപ്റ്റനായ റിയാന്‍ പരാഗിന്റെ വ്യക്തിഗത പ്രകടനവും മികച്ചതായിരുന്നില്ല. 23കാരന്‍ ആദ്യമായാണ് റോയല്‍സിന്റെ ക്യാപ്റ്റനാവുന്നത്. ആദ്യ രണ്ട് മാച്ചുകളും തോറ്റു. അസമില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ പുരുഷ താരമാണ് പരാഗ്.
സഞ്ജു ആദ്യ മാച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 66 റണ്‍സ് നേടിയിരുന്നു. കെകെആറിനെതിരെ സഞ്ജു 13 റണ്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 20 റണ്‍സുമാണ് നേടിയിരുന്നത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·