Authored by: നിഷാദ് അമീന്‍|Samayam Malayalam•12 Aug 2025, 12:37 am
രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ഐപിഎല്‍ 2026ന് മുമ്പ് പുതിയ ഫ്രാഞ്ചൈസിയിലേക്ക് മാറുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സഞ്ജുവിന് മുമ്പ് നാല് ക്യാപ്റ്റന്‍മാര്‍ പ്ലെയര്‍ ട്രേഡിലൂടെ ടീം മാറിയിട്ടുണ്ട്.
അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍ (ഫോട്ടോസ്- Agencies) വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മികച്ച താരത്തെ അന്വേഷിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ട്. സഞ്ജു മറ്റൊരു ടീമിലേക്ക് ട്രേഡ് ചെയ്യപ്പെട്ടാല്‍, ടീം മാറുന്ന ആദ്യത്തെ ഐപിഎല്‍ ക്യാപ്റ്റനായിരിക്കില്ല അദ്ദേഹം. ടീം മാറിയ നാല് ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ വിവരങ്ങള്‍ ചുവടെ.
ഇംഗ്ലണ്ട് പര്യടനം അവസാന സീരിസ് ആകുമോ? ബുംറ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുമെന്ന് മുൻ താരം
ഹാര്‍ദിക് പാണ്ഡ്യ
ഗുജറാത്ത് ടൈറ്റന്‍സില്‍ (ജിടി) രണ്ട് വര്‍ഷത്തെ വിജയകരമായ ട്രാക്ക് റെക്കോഡ് ഉണ്ടായിട്ടും ക്യാപ്റ്റനായിരിക്കെ മുംബൈ ഇന്ത്യന്‍സിലേക്ക് മാറി ക്യാപ്റ്റനായ ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. 2022 ലെ ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പ് ജിടിയിലെത്തിയ അദ്ദേഹം അരങ്ങേറ്റ സീസണില്‍ തന്നെ അദ്ദേഹം അവരെ ഐപിഎല്‍ കിരീട വിജയത്തിലേക്ക് നയിച്ചു. 2023 ലെ ഐപിഎല്‍ ഫൈനലിലെത്തിയ ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെടുകയായിരുന്നു.
2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിലെത്തിയ ഹാര്‍ദിക് രോഹിത് ശര്‍മയില്‍ നിന്ന് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി ഏറ്റെടുത്തു. 2025ലും ക്യാപ്റ്റനായി തുടര്‍ന്നു. എന്നാല്‍ രണ്ട് സീസണുകളിലും വലിയ നേട്ടങ്ങളില്ല.
അജിങ്ക്യ രഹാനെ
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന അജിന്‍ക്യ രഹാനെ അവര്‍ക്കായി 100 മത്സരങ്ങള്‍ കളിച്ച ശേഷം ഫ്രാഞ്ചൈസി വിട്ടു. 2018 ലെ ഐപിഎല്ലില്‍ സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ രാജസ്ഥാനെ നയിച്ച രഹാനെയെ 2019ല്‍ ക്യാപ്റ്റനായി നിലനിര്‍ത്തി. 2019ല്‍ ആര്‍ആര്‍ രഹാനെയ്ക്ക് പകരം സ്മിത്തിനെ വീണ്ടും ക്യാപ്റ്റനാക്കി. സ്മിത്ത് പോയതിനു ശേഷം രഹാനെ ടീമിനെ നയിച്ചു. സീസണ്‍ അവസാനിച്ച് ആറ് മാസങ്ങള്‍ക്ക് ശേഷം രഹാനെ ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേര്‍ന്നു.
ആര് അശ്വിന്‍
ഫ്രാഞ്ചൈസി വിടുമ്പോള്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായിരുന്നു ആര്‍ അശ്വിന്‍. ഐപിഎല്‍ 2018 മെഗാ ലേലത്തില്‍ പിബികെഎസില്‍ ചേര്‍ന്ന അദ്ദേഹം രണ്ട് സീസണുകളില്‍ ക്യാപ്റ്റനായി. എന്നാല്‍ പ്ലേ ഓഫ് യോഗ്യത നേടാനായില്ല.
ഐപിഎല്‍ 2020 ല്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഡിസിയില്‍ അശ്വിനും രഹാനെയും കളിച്ചു. ആ സീസണില്‍ ആദ്യമായി ഡിസി ഐപിഎല്‍ ഫൈനലിലെത്തി. ഐപിഎല്‍ 2021 ല്‍ ഋഷഭ് പന്ത് ഡിസിയുടെ ക്യാപ്റ്റനായി.
ശിഖര്‍ ധവാന്‍
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ (എസ്ആര്‍എച്ച്) മുന്‍ ക്യാപ്റ്റനായ ശിഖര്‍ ധവാന്‍ ഐപിഎല്‍ 2019 ന് മുമ്പ് ഡിസിയിലേക്ക് പോയി. 2013 മുതല്‍ 2018 വരെ എസ്ആര്‍എച്ചിന്റെ ഭാഗമായിരുന്നു. 2016 ഐപിഎല്‍ ചാമ്പ്യന്‍മാരായി. ഐപിഎല്‍ 2018 മെഗാ ലേലത്തിലൂടെ നിലനിര്‍ത്തിയെങ്കിലും അടുത്ത സീസണില്‍ ഫ്രാഞ്ചൈസി വിട്ടു. 2019 ലും 2020 ലും ഡിസിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ധവാന്‍ 2022 മെഗാ ലേലത്തില്‍ പഞ്ചാബ് കിങ്സിലെത്തി. രണ്ട് വര്‍ഷം അവര്‍ക്കായി കളിച്ച ധവാന്‍ 2024 ഓഗസ്റ്റില്‍ വിരമിച്ചു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·