സഞ്ജു സാംസൺ ചെന്നൈയിലേക്കോ? താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

7 months ago 9

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam9 Jun 2025, 4:34 pm

സഞ്ജു സാംസൺ രാജസ്ഥാൻ വിടുകയാണ് എന്ന തരത്തിലുള്ള അഭ്യുഹങ്ങൾ ഐപിഎൽ പതിനെട്ടാമത് സീസൺ ആരംഭിച്ചത് മുതലുണ്ട്. ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

ഹൈലൈറ്റ്:

  • സഞ്ജു സിഎസ്കെയിലേക്കോ?
  • വൈറലായി സഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
  • രാജസ്ഥാൻ റോയൽസിൽ സഞ്ജു തുടരുമോ?
സഞ്ജു സാംസൺസഞ്ജു സാംസൺ (ഫോട്ടോസ്- Samayam Malayalam)
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ രാജസ്ഥാൻ റോയൽസ് ദയനീയ ഫോമിലായതിനെ തുടർന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതിൽ ഒന്നായിരുന്നു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ അടുത്ത സീസൺ മുതൽ മറ്റൊരു ടീമിൽ ആയിരിക്കും എന്നത്. ഇത് റോയൽസ് ആരാധകരെ നന്നേ നിരാശപെടുത്തിയിരുന്നു.
ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശങ്ക; സൂപ്പര്‍ താരത്തിന്റെ ഇടത് കൈക്ക് പരിക്ക്, വിശദാംശങ്ങള്‍ പുറത്ത്
എന്നാൽ ഇത്തരം അഭ്യുഹങ്ങളെ തഴഞ്ഞ് സഞ്ജു സാംസണും ഇതും വരെ രംഗത്തെത്തിയിട്ടില്ല. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോയും അതിന്റെ അടിക്കുറിപ്പും വീണ്ടും സംശയങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെയും ഭാര്യയുടെയും ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സഞ്ജു അതിന് അടികുറിപ്പായി കുറിച്ചത് 'ടൈം ടു മൂവ്' എന്നായിരുന്നു.

സഞ്ജു സാംസൺ ചെന്നൈയിലേക്കോ? താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ


ഇതോടെ പോസ്റ്റിന് കീഴെ കമെന്റുകൾ നിറഞ്ഞു. സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്കാണ് പോകുന്നത് എന്ന് ചിലർ ഉറപ്പിക്കുകയും ചെയ്‌തു. റോഡിലെ മഞ്ഞ വര മുറിച്ചുകടക്കുന്ന ഫോട്ടോ ആണ് സഞ്ജു ഷെയർ ചെയ്‌തത്‌. ഇതോടെയാണ് ചെന്നൈയിലേക്ക് തന്നെ എന്ന് ആരാധകർ ഉറപ്പിക്കുന്നത്. ഈ സീസണിൽ ഏറ്റവും മോശം ഫോമിലായിരുന്ന രണ്ട് ടീമുകളാണ് ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും. മെഗാ താരലേലത്തിന് മുന്നേ ടീമിന്റെ വജ്രായുധങ്ങളെ ലേലത്തിന് വിട്ടുകൊടുത്ത റോയൽസിന്റെ നടപടിയിൽ പോലും ആരാധകർ നിരാശയിലായിരുന്നു. തോൽവിയുടെ ഒരു വലിയ കാരണമായി ആരാധകർ ഇന്നും ചൂണ്ടിക്കാണിക്കുന്നത് റോയൽസിന്റെ ആ പിഴവാണ്.

അതേസമയം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്നും ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്നും ഉള്ള യാതൊരു ഔദ്യോഗിക റിപ്പോർട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതെല്ലം അഭ്യൂഹങ്ങൾ മാത്രമാണ്.

ഈ സീസണിൽ മലയാളികളുടെ പ്രിയ താരമായ സഞ്ജു സാംസണിന് അത്ര തിളങ്ങാനും സാധിച്ചിട്ടില്ല. പരിക്ക് തന്നെയായിരുന്നു പ്രധാന വില്ലൻ. പതിനെട്ടാമത് സീസണിന്റെ തുടക്കത്തിൽ കൈവിരലിനേറ്റ പരിക്കിൽ നിന്ന് പൂർണ മുക്തനാകാത്തത് കൊണ്ട് ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്റിങ് മാത്രമാണ് ചെയ്‌തത്‌. ക്യാപ്റ്റൻ സ്ഥാനവും ഈ മത്സരങ്ങളിൽ ഏറ്റെടുത്തില്ല.

ശേഷം പൂർണ ഫിറ്റ്നസ് ലഭിച്ചതോടെ താരം വീണ്ടും ക്യാപ്റ്റൻസിയിലേക്ക് തിരിച്ചെത്തി. എന്നാൽ ഐപിഎല്ലിൽ ഒരു മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ താരത്തിന് സീസണിലെ നിർണായക മത്സരങ്ങൾ എല്ലാം നഷ്ടമായി. പരിക്കിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും ടീം ഐപിഎൽ പതിനെട്ടാമത് സീസണിൽ നിന്ന് പുറത്താകുന്ന രണ്ടാമത്തെ ടീമായി.

അതേസമയം രാജസ്ഥാൻ ഏതെങ്കിലും കാരണവശാൽ സഞ്ജുവിനെ കൈവിടുമോ എന്ന ചോദ്യവും ക്രിക്കറ്റ് ലോകം ഉയർത്തുന്നുണ്ട്. രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിനായി 4000 ൽ അതികം റൺസ് നേടിയ ഒരേ ഒരു താരവും സഞ്ജു തന്നെയാണ്.

ഇത്തരം ഒരു സാഹചര്യത്തിൽ റോയൽസ് സഞ്ജുവിനെ വിറ്റഴിക്കാൻ സാധ്യതയില്ല. അടുത്ത സീസണിൽ ഗംഭീര തിരിച്ചുവരവ് നടത്താൻ റോയൽസിന് സഞ്ജുവിന്റെ ക്യാപ്റ്റൻസി ആവശ്യമാണ് എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്. 2021 മുതലാണ് സഞ്ജു റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം അലങ്കരിക്കാൻ തുടങ്ങുന്നത്.

2022 ൽ വർഷങ്ങളുടെ കാത്തിരിപ്പിന്റെ അരികിൽ ടീമിനെ എത്തിക്കാൻ സഞ്ജുവിന് സാധിച്ചു. ഐപിഎൽ പ്രഥമ സീസണിലെ കിരീട ജേതാക്കൾ പിന്നീട് ഫൈനലിൽ എത്തുന്നത് സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലാണ്. 2024 സീസണിൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ പ്രവേശിക്കാനും സഞ്ജുവിനും കൂട്ടർക്കും സാധിച്ചിരുന്നു. എന്നാൽ ഈ സീസൺ റോയല്സിനും സഞ്ജുവിനും ഇരുണ്ട സ്വപ്നം തന്നെയാണ്.
അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article