‘സഞ്ജു സാംസൺ ജ്യേഷ്ഠ സഹോദരനെപ്പോലെ’: പക്ഷേ ഒരു കുഴപ്പമുണ്ടെന്ന് ആരാധകർ, ജിതേഷ് ശർമയ്‌ക്കെതിരെ ട്രോൾ

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: December 11, 2025 07:58 PM IST Updated: December 11, 2025 08:22 PM IST

1 minute Read

 Facebook//IndianCricketTeam/)
സഞ്ജു സാംസൺ, ജിതേഷ് ശർമ (ചിത്രങ്ങൾ: Facebook//IndianCricketTeam/)

മുല്ലൻപുർ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് സഞ്ജു പ്ലേയിങ് ഇലവനിൽനിന്നു തഴയപ്പെടുന്നത്. ഓസ്ട്രേലിയയ്‍ക്കെതിരായ അവസാന മൂന്നു ട്വന്റി20യിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിലും ജിതേഷ് ശർമയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ബാറ്റിങ്ങിൽ, ഫിനിഷർ റോളിൽ സഞ്ജുവിനേക്കാൾ ജിതേഷ് ശർമയാണ് മികച്ചതെന്ന വിലയിരുത്തലിലാണ് താരത്തിന് അവസരം നൽകുന്നത്.

ഇപ്പോഴിതാ, സഞ്ജുവിനെക്കുറിച്ച് ജിതേഷ് ശർമ കഴിഞ്ഞ ദിവസം പറഞ്ഞതിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. സഞ്ജു സാംസൺ എനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്നും ഇന്ത്യൻ ടീമിലിടം നേടാൻ ‍ഞങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം മാത്രമാണുള്ളതെന്നുമായിരുന്നു ജിതേഷ് പറഞ്ഞത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും പ്രകടനം മെച്ചപ്പെടുത്താൻ അദ്ദേഹം എന്നെ ഏറെ സഹായിക്കുന്നുണ്ട്. പ്ലേയിങ് ഇലവനിൽ ഇടംനേടാൻ സഞ്ജുവുമായി മത്സരിക്കുമ്പോഴാണ് എനിക്ക് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നതെന്നും ജിതേഷ് പറഞ്ഞു.

എന്നാൽ സഞ്ജു ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്നുള്ള ജിതേഷിന്റെ പ്രസ്താവനയാണ് ആരാധകരിൽ ചിലരുടെ നെറ്റി ചുളിപ്പിച്ചത്. കാരണം മറ്റൊന്നുമല്ല, സഞ്ജു, ജിതേഷിനേക്കാൾ ഇളയതാണെന്നതു തന്നെയാണ് കാരണം. ലഭ്യമായ വിവരങ്ങൾ പ്രകാരം ജിതേഷിന്റെ ജനന തീയതി 1993 ഒക്ടോബർ 22ഉം സഞ്ജുവിന്റേത് 1994 നവംബർ 11ഉം ആണ്. ജിതേഷിന് ഇപ്പോൾ 32 വയസ്സും സഞ്ജുവിന് 31 വയസ്സും.

എന്നിട്ടും സഞ്ജുവിനെ ജ്യേഷ്ഠ സഹോദരൻ എന്നു ജിതേഷ് വിശേഷിപ്പിച്ചതിലെ വൈരുധ്യമാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ രാജ്യാന്തര മത്സരങ്ങളിലെ അനുഭവസമ്പത്താകും ജിതേഷ് ഉദ്ദേശിച്ചതെന്നും അതിൽ വിമർശിക്കേണ്ട കാര്യമില്ലെന്നും മറ്റു ചിലർ പറയുന്നു. ഇന്ത്യയ്ക്കായി 13 ട്വന്റി20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ജിതേഷ്, 2023ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. 2015ൽ അരങ്ങേറ്റം കുറിച്ച സഞ്ജു, 51 ട്വന്റി20 മത്സരങ്ങളിലും 16 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

അതേസമയം, ജിതേഷ് ശർമ കാരണമല്ല സഞ്ജുവിന് അവസരം നഷ്ടപ്പെടുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഏഷ്യാ കപ്പിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമായത്. ഇതോടെ ബാറ്റിങ് ഓർഡറിൽ താഴേയ്ക്ക് ഇറങ്ങേണ്ടി വന്നു. പിന്നീട് ചുരുക്കം അവസരം ലഭിച്ചെങ്കിലും കാര്യമായ പ്രകടനം സഞ്ജു നടത്തിയില്ല. അതിനുള്ള സാഹചര്യങ്ങളുമില്ലായിരുന്നു. എങ്കിലും ഓസീസിനെതിരായ മൂന്നാം ട്വന്റി20യിൽ സഞ്ജു, പ്ലേയിങ് ഇലവനിൽനിന്നു പുറത്താകുകയായിരുന്നു. പിന്നീട് അവസരം ലഭിച്ചതുമില്ല.

അഞ്ച് മത്സരങ്ങളിൽ കളിച്ച ജിതേഷ് ശർമയ്ക്ക്, മൂന്നു മത്സരങ്ങളിൽ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. 22*, 3, 10* എന്നിങ്ങനെയാണ് സ്കോറുകൾ. വിക്കറ്റ് കീപ്പിങ്ങിലും അസാമന്യ പ്രകടനം എന്നു പറയാനാവില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20യിൽ നാല് ക്യാച്ചുകളെടുത്തത് നേട്ടമായി.

English Summary:

Sanju Samson's exclusion from the playing eleven continues to spark debate. Jitesh Sharma's comments astir Sanju being similar an elder member person besides fueled treatment among fans. The nonfiction discusses the contention betwixt the 2 players and instrumentality reactions.

Read Entire Article