സഞ്ജു സാംസൺ ടീമിലുണ്ടെങ്കിൽ പ്ലേയിങ് ഇലവനിൽനിന്ന് മാറ്റിനിർത്താനാകില്ല: സുനിൽ ഗാവസ്കർ

4 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 06, 2025 04:20 PM IST

1 minute Read

sanju-samson-batting
സഞ്ജു സാംസൺ. Photo: KCA

മുംബൈ∙ സഞ്ജു സാംസണെപ്പോലൊരു താരം ടീമിലുണ്ടെങ്കിൽ ഒരിക്കലും പ്ലേയിങ് ഇലവനിൽനിന്നു മാറ്റിനിർത്താൻ സാധിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഏഷ്യാകപ്പിൽ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചു ചർച്ചകൾ തുടരുന്നതിനിടെയാണ് സുനിൽ ഗാവസ്കറുടെ പ്രതികരണം. സഞ്ജു ഓപ്പണിങ് ബാറ്ററുടെ റോളിലോ, ഫിനിഷറുടെ റോളിലോ ഇറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ സഞ്ജുവിനെ പല പൊസിഷനുകളിലും പരീക്ഷിക്കാൻ സാധിക്കുമെന്നാണ് ഗാവസ്കറുടെ നിലപാട്.

‘‘സഞ്ജുവിനെപ്പോലൊരു താരം നമ്മുടെ പ്രധാന ടീമിലുണ്ടെങ്കിൽ അദ്ദേഹത്തെ ഒരിക്കലും ബെഞ്ചിൽ ഇരുത്താനാകില്ല. ടീം സിലക്ഷന്റെ കാര്യം ഏതൊരു സിലക്ഷൻ കമ്മിറ്റിക്കും സുഖമുള്ള തലവേദനയാണു സമ്മാനിക്കുക. കാരണം നിങ്ങൾക്കു യോഗ്യരായ രണ്ടു ബാറ്റർമാരെ ഒരേ പൊസിഷനിൽ ലഭിക്കുന്നു. സഞ്ജുവിന് മൂന്നാം നമ്പരിൽ ബാറ്റു ചെയ്യാൻ സാധിക്കും. വേണ്ടിവന്നാൽ ആറാം നമ്പരിൽ ഫിനിഷറായും ഇറങ്ങും. ജിതേഷ് ശർമയും നന്നായി കളിക്കുന്നുണ്ട്. ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ സഞ്ജുവിനെ തന്നെ ഇറക്കുമെന്നാണ് എനിക്കു തോന്നുന്നത്. സഞ്ജുവിന്റെ പ്രകടനം നോക്കിയായിരിക്കും പിന്നീടത്തെ കാര്യങ്ങൾ തീരുമാനിക്കുക.’’– ഗാവസ്കർ വ്യക്തമാക്കി.

ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ ട്വന്റി20 മത്സരങ്ങളിലെല്ലാം ഓപ്പണിങ് ബാറ്ററുടെ റോളിലാണു സഞ്ജു കളിച്ചിരുന്നത്. സഞ്ജു– അഭിഷേക് ശർമ സഖ്യം മികച്ച ഫോമിലാണ് കളിക്കുന്നത്. പക്ഷേ വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ ടീമിലെത്തിയതോടെയാണ് സഞ്ജുവിന്റെ ഓപ്പണർ സ്ഥാനത്തിന് ഭീഷണിയായത്. ഗിൽ ഓപ്പണിങ്ങിൽ ഇറങ്ങിയാൽ സഞ്ജുവിന് സ്വാഭാവികമായും താഴേക്കു പോകേണ്ടിവരും. തിലക് വർമയെ മാറ്റി സഞ്ജുവിനെ വൺഡൗണിൽ പരീക്ഷിക്കാനും സാധ്യതയുണ്ട്.

English Summary:

Sunil Gavaskar foretell Sanju Samson's chances successful Asia Cup

Read Entire Article