Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•15 May 2025, 11:34 pm
ഐപിഎൽ 2025 മെയ് 17 നാണ് പുനരാരംഭിക്കുന്നത്. നിർണായക മാറ്റങ്ങൾ വരുത്തിയാകും പല ടീമുകളും മൈതാനത്ത് എത്തുന്നത്. അതേസമയം പരിക്കിൽ നിന്ന് മുക്തനായി സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തുമെന്ന് ഏറെ കുറെ വ്യക്തമായിരിക്കുകയാണ്. അങ്ങനെ വന്നാൽ സഞ്ജുവിന് പകരക്കാരനായി ഇറങ്ങിയ വൈഭവ് സൂര്യവംശിയുടെ ഭാവി എന്താകുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഹൈലൈറ്റ്:
- പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്താൻ സഞ്ജു സാംസൺ
- സഞ്ജു തിരിച്ചെത്തിയാൽ വൈഭവന്റെ സ്ഥാനം എവിടെ
- പുതിയ താരം ലുവാൻ ഡ്രി പ്രിട്ടോറിയസ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടാനും സാധ്യത
സഞ്ജു സാംസൺ, ലുവാൻ ഡ്രി പ്രിട്ടോറിയസ്, വൈഭവ് സൂര്യവംശി (ഫോട്ടോസ്- Samayam Malayalam) പരിക്കിനെ തുടർന്ന് നിതീഷ് റാണയും സന്ദീപ് ശർമയും ഇതിനോടകം ഐപിഎൽ 2025 ൽ നിന്ന് പുറത്താവുകയും ഇവർക്ക് പകരം കിടിലൻ വിദേശ താരങ്ങൾ രാജസ്ഥാൻ റോയൽസിലേക്ക് എത്തുകയും ചെയിതിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ഉള്ള രണ്ട് മത്സരങ്ങളിലും ടീമിൽ നിർണായക മാറ്റം വരുത്തിയാകും റോയൽസ് മൈതാനത്ത് ഇറങ്ങുക.
സഞ്ജു സാംസൺ തിരിച്ചെത്തിയാൽ വൈഭവ് വീണ്ടും ബെഞ്ചിൽ ഇരിക്കുമോ? അടുത്ത മത്സരത്തിൽ സർപ്രൈസ് നീക്കം നടത്താനൊരുങ്ങി രാജസ്ഥാൻ റോയൽസ്
സൂപ്പർ ഓവേറിലേക്ക് വരെ കടന്ന ഡൽഹി ക്യാപിറ്റൽസ് - രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെയാണ് സഞ്ജു സാംസണിന് വാരിയെല്ലിന് പരിക്കേൽക്കുന്നത്. തുടർന്ന് രാജസ്ഥാന്റെ ഒരു മത്സരത്തിലും സഞ്ജുവിന് കളിക്കാൻ സാധിച്ചില്ല. പകരം ടീമിലെത്തിയത് ഒരു പതിനാലുകാരനാണ്. ഐപിഎൽ മെഗാതാരലേലത്തിൽ രാജസ്ഥാൻ 1 കോടി രൂപയ്ക്ക് സ്വന്തമാക്കിയ പതിനാലുകാരൻ വൈഭവ് സൂര്യവംശി സഞ്ജുവിന് പകരം ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ്. ഗുജറാത്ത് ടൈറ്റൻസുമായില്ല മത്സരത്തിൽ 35 പന്തിൽ സെഞ്ചുറി നേടിയ വൈഭവ് ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ചു. എന്നാൽ സെഞ്ചുറി നേടിയതിനു ശേഷം വൈഭവ് രണ്ടക്കം പോലും തികയ്ക്കാനാകാതെ പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയും ആരാധകർ സാക്ഷ്യം വഹിച്ചു. ഇപ്പോൾ സഞ്ജു സാംസൺ കൂടി തിരിച്ചെത്തുന്നതോടെ വൈഭവ് സൂര്യവംശി എന്ന പതിനാലുകാരന്റെ സ്ഥാനം പ്ലേയിങ് ഇലവനിൽ ആയിരിക്കുമോ അതോ ബെഞ്ചിലായിരിക്കുമോ എന്ന് കണ്ടറിയണം.
അതേസമയം വൈഭാവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനുള്ള റോയൽസിന്റെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ കഴിഞ്ഞ സീസണുകളിൽ വൺ ഡൗൺ ആയി ഇറങ്ങിയ സഞ്ജു ചിലപ്പോൾ വൺ ഡൗൺ ആയി തന്നെ ഇനിവരുന്ന രണ്ട് മത്സരങ്ങളിൽ ഇറങ്ങിയേക്കാം. അങ്ങനെ വരുമ്പോൾ സഞ്ജുവിന്റേയും വൈഭവന്റെയും കരുത്ത് റോയൽസിന് ലഭിക്കും.
എന്നാൽ പരിക്കിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് പുറത്തായ നിതീഷ് റാണയ്ക്ക് പകരം ടീമിലെത്തിയ ലുവാൻ ഡ്രി പ്രിട്ടോറിയസ് ഒരു വെടിക്കെട്ട് ബാറ്ററാണ്. ഓപ്പണർ ആയും മധ്യനിരയിലെ ഇറങ്ങുന്ന ഈ ദക്ഷിണാഫ്രിക്കൻ യുവ താരം വൈഭാവിനെ പോലെ തന്നെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ്. ഓപ്പണർ ആയി പ്രിട്ടോറിയസിനെ രാജസ്ഥാൻ റോയൽസ് പരീക്ഷിക്കാൻ തീരുമാനിച്ചാലും അതിൽ തെറ്റ് പറയാൻ സാധിക്കില്ല.
ഷിംറോൺ ഹെറ്റ്മെയറിന്റെ പകരക്കാരനായി പ്രിട്ടോറിയസിനെ തെരഞ്ഞെടുത്തലും അതിൽ അത്ഭുതപ്പെടാനില്ല. രാജസ്ഥാൻ റോയൽസ് പ്രിട്ടോറിയസിന്റെ പരിശീലന വീഡിയോ പുറത്തുവിട്ടതുകൊണ്ട് പ്ലേയിങ് ഇലവനിൽ ദക്ഷിണാഫ്രിക്കൻ താരം ഉൾപ്പെടാനാണ് സാധ്യത. ഈ സീസണിൽ താരതമ്യേനെ മോശം പ്രകടനം കാഴ്ചവെച്ച താരമാണ് ഹെറ്റ്മെയർ. അതുകൊണ്ടു തന്നെ താരത്തിനെ ബെഞ്ചിലിരുത്താനും പുതിയ താരത്തിന്റെ പ്രകടനം വിലയിരുത്താൻ പ്രിട്ടോറിയസിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
അതേസമയം ഓപ്പണറായും ഇറങ്ങുന്ന താരമാണ് ലുവാൻ ഡ്രി പ്രിട്ടോറിയസ്. അത് ഇതിനോടകം തന്നെ താരം തെളിയിച്ചിട്ടും ഉണ്ട്. 19 വയസ് മാത്രം പ്രായമുള്ള ഈ ദക്ഷിണാഫ്രിക്കൻ താരം ഇടം കൈയ്യൻ വെടിക്കെട്ട് ബാറ്ററും, വിക്കറ്റ് കീപ്പറുമാണ്. ടി20 യിൽ 33 മത്സരങ്ങളുടെ പരിചയസമ്പത്താണ് താരത്തിനുള്ളത്. ടി20 ഫോർമാറ്റിൽ നിന്ന് 27.6 ബാറ്റിങ് ശരാശരിയിൽ 911 റൺസാണ് പ്രിട്ടോറിയസിന്റെ സമ്പാദ്യം.
അതേസമയം മെയ് 17നാണ് ഐപിഎൽ 2025 പുനരാരംഭിക്കുന്നത്. മെയ് 18നാണ് രാജസ്ഥാൻ റോയൽസിന്റെ മത്സരം. പഞ്ചാബ് കിങ്സിനെയാണ് രാജസ്ഥാൻ റോയൽസ് നേരിടാൻ ഒരുങ്ങുന്നത്.
രാജസ്ഥാൻ റോയൽസ് സാധ്യത പ്ലേയിങ് 11
യശ്വസി ജയ്‌സ്വാൾ , വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (wk&c), റിയാൻ പരാഗ്, ധ്രുവ് ജൂറൽ , ലുവാൻ ഡ്രി പ്രിട്ടോറിയസ്, ശുഭം ദുബെ, വനിന്ദു ഹസരംഗ, നാൻഡ്രെ ബർഗർ, മനീഷ് തീഷ്ണ , കുനാൽ സിങ് റാത്തോഡ്,ഇമ്പാക്ട് താരം: ആകാശ് മദ്വാൾ
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·