സഞ്ജു സാംസൺ പ്ലേയർ ഓഫ് ദ് മാച്ച്, കൊച്ചി ബ്ലൂ ടൈഗേഴ്സ് കേരള ക്രിക്കറ്റ് ലീഗ് സെമി ഫൈനലിൽ

4 months ago 5

അനീഷ് നായർ

അനീഷ് നായർ

Published: September 01, 2025 10:54 AM IST

1 minute Read

sanju-kochi
ആലപ്പി റിപ്പിൾസിനെതിരെ സഞ്ജു സാംസണിന്റെ ബാറ്റിങ്. Photo: KCA

തിരുവനന്തപുരം ∙ കെസിഎലിൽ സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജു സാംസന്റെ അർധ സെഞ്ചറി മികവിൽ ആലപ്പി റിപ്പിൾസിനെ 7 വിക്കറ്റിനു തോൽപിച്ച കൊച്ചി, 8 കളികളിൽ 12 പോയിന്റുമായാണ് സെമിഫൈനൽ ഉറപ്പിച്ചത്. സ്കോർ: ആലപ്പി– 20 ഓവറിൽ 6ന് 176. കൊച്ചി - 18.2 ഓവറിൽ 7 ന് 178.

ടൂർണമെന്റിലെ മൂന്നാം അർധ സെഞ്ചറി നേടിയ സഞ്ജു 41 പന്തിൽ 9 സിക്സും 2 ഫോറും ഉൾപ്പെടെ 83 റൺസെടുത്തു. സഞ്ജുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. വിനൂപ് മനോഹരൻ (23), പിഎസ്.ജെറിൻ (25) എന്നിവരാണ് കൊച്ചിയുടെ മറ്റു സ്കോറർമാർ. നേരത്തേ, ആദ്യം ബാറ്റ് ചെയ്ത ആലപ്പി 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദ്ദീനും

ജലജ് സക്സേനയും അർധസെഞ്ചറി നേടി.ആദ്യ വിക്കറ്റിൽ 94 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 25 പന്തുകളിൽ അർധ സെഞ്ചറി തികച്ച ജലജ് 42 പന്തുകളിൽ 11 ഫോറും രണ്ട് സിക്സുമടക്കം 71 റൺസെടുത്താണു പുറത്തായത്. മുഹമ്മദ് അസ്ഹറുദ്ദീൻ 43 പന്തിൽ 7 ഫോറും 2 സിക്സും സഹിതം 64 റൺസ് നേടി.

18-ാം ഓവറിൽ തുടരെയുള്ള പന്തുകളിൽ മുഹമ്മദ് അസ്ഹറുദ്ദീനെയും മുഹമ്മദ് ഇനാനെയും (0) പുറത്താക്കിയ കെ.എം.ആസിഫ് ആണ് ആലപ്പിയുടെ വൻ സ്കോറിലേക്കുള്ള മുന്നേറ്റം തടഞ്ഞത്. ജോബിൻ ജോബി എറിഞ്ഞ 19-ാം ഓവർ മെയ്ഡനുമായി. ആസിഫ് 3 വിക്കറ്റ് വീഴ്ത്തി.

കൊല്ലത്തിന്  ജയംതിരുവനന്തപുരം ∙ കെസിഎലിൽ 4-ാം ജയവുമായി നിലവിലെ ചാംപ്യൻമാരായ കൊല്ലം സെയ്‌ലേഴ്സ് സെമിഫൈനൽ സാധ്യത വർധിപ്പിച്ചപ്പോൾ 8 മത്സരങ്ങളിൽ ഏഴിലും തോറ്റ ട്രിവാൻഡ്രം റോയൽസിന്റെ സാധ്യത പൂർണമായും അടഞ്ഞു. ഇനിയുള്ള 2 മത്സരങ്ങൾ ജയിച്ചാലും, ആദ്യ സീസണിലെ മൂന്നാം സ്ഥാനക്കാരായ ട്രിവാൻഡ്രത്തിനു രക്ഷയില്ല.

ഇന്നലത്തെ മത്സരത്തിൽ കൊല്ലം 7 വിക്കറ്റിന് ട്രിവാൻഡ്രത്തെ അനായാസം മുട്ടുകുത്തിച്ചു. സ്കോർ: ട്രിവാൻഡ്രം - 20 ഓവറിൽ 6ന് 178; കൊല്ലം - 17.2 ഓവറിൽ 3ന് 181.   ട്രിവാൻഡ്രത്തിന്റെ 3 നിർണായക വിക്കറ്റുകൾ സ്വന്തമാക്കിയ ഇടംകൈ സ്പിന്നർ വിജയ് വിശ്വനാഥ് ആണ് പ്ലെയർ ഓഫ് ദ് മാച്ച്.  വെള്ളിയാഴ്ച ഫീൽഡിങ്ങിനിടെ പരുക്കേറ്റതിനെ തുടർന്ന് മുഖത്ത് 9 സ്റ്റിച്ചുകളുമായി ഇറങ്ങിയാണ് വിജയ് മികച്ച പ്രകടനം കാഴ്ചവച്ചത്. ബാറ്റിങ്ങിൽ അഭിഷേക് ജെ നായർ (60), വിഷ്ണു വിനോദ് (33), സച്ചിൻ ബേബി (46) എന്നിവരാണ് കൊല്ലത്തിന്റെ വിജയമുറപ്പാക്കിയത്. 

English Summary:

Sanju Samson's show leads Kochi to victory

Read Entire Article