സഞ്ജുവല്ല, മറ്റൊരു സൂപ്പർ താരം രാജസ്ഥാൻ റോയൽസിൽ നിന്ന് പുറത്തേക്ക്; വമ്പൻ നീക്കം 2026 സീസണ് മുൻപ് നടന്നേക്കും

6 months ago 7

Curated by: ഗോകുൽ എസ്|Samayam Malayalam30 Jun 2025, 1:33 am

സഞ്ജു സാംസണല്ല (Sanju Samson ), മറ്റൊരു സൂപ്പർ താരത്തെ കൂടി രാജസ്ഥാൻ റോയൽസ് ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യത. അടുത്ത സീസണ് മുൻപ് വമ്പൻ നീക്കം നടക്കാൻ സാധ്യത.

ഹൈലൈറ്റ്:

  • സഞ്ജുവല്ല മറ്റൊരു താരം റോയൽസ് വിട്ടേക്കും
  • വമ്പൻ നീക്കത്തിന് സാധ്യതകൾ
  • ആകാംക്ഷയിൽ ആരാധകർ
രാജസ്ഥാൻ റോയൽസ്രാജസ്ഥാൻ റോയൽസ് (ഫോട്ടോസ്- Getty Images)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരാശാജനകമായ പ്രകടനമായിരുന്നു രാജസ്ഥാൻ റോയൽസിന്റേത്. പ്ലേ ഓഫ് കാണാതെ പുറത്തായ അവർ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലീഗ് ഘട്ടത്തിലെ 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാനായത്. ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ഈ സീസണിൽ ടീമിന് ശരിക്കും തിരിച്ചടിയായി‌.അതേ സമയം സീസൺ കഴിഞ്ഞതിന് പിന്നാലെ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. സഞ്ജു ട്രേഡ് വഴി ചെന്നൈ ‌സൂപ്പർ കിങ്സിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. സഞ്ജുവിനെ വാങ്ങുന്ന ചെന്നൈ പകരം രണ്ട് താരങ്ങളെ രാജസ്ഥാൻ റോയൽസിന് നൽകുമെന്നും വാർത്തകൾ വന്നു. സഞ്ജുവിന്റെ ട്രേഡുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പുറത്തുവരുന്നതിനിടെ ഇപ്പോളിതാ മറ്റൊരു റോയൽസ് താരം രാജസ്ഥാൻ റോയൽസിൽ നിന്ന് പുറത്തേക്ക് പോയേക്കുമെന്ന സൂചനകൾ പുറത്തുവന്നിരിക്കുന്നു.

സഞ്ജുവല്ല, മറ്റൊരു സൂപ്പർ താരം രാജസ്ഥാൻ റോയൽസിൽ നിന്ന് പുറത്തേക്ക്; വമ്പൻ നീക്കം 2026 സീസണ് മുൻപ് നടന്നേക്കും


2022 മുതൽ രാജസ്ഥാൻ റോയൽസിന് ഒപ്പമുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജൂറൽ അടുത്ത സീസണ് മുമ്പ് ടീം വിട്ടേക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ മെഗാ ലേലത്തിന് മുൻപ് 14 കോടി രൂപക്ക് രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയ താരമാണ് ജൂറൽ‌‌. എന്നാൽ നിരാശാജനകമായ പ്രകടനമായിരുന്നു താരത്തിന്റേത്. 14 കളികളിൽ നിന്ന് 333 റൺസായിരുന്നു ജൂറൽ ഈ സീസണിൽ നേടിയത്. ഇക്കുറി രാജസ്ഥാൻ റോയൽസ് ഫിനിഷറായി ഉപയോഗിച്ച താരത്തിന്റെ മോശം പ്രകടനം പല കളികളിലും റോയൽസിന്റെ പരാജയത്തി‌ന് കാരണമായി.

2023 സീസൺ ഐപിഎല്ലിൽ 13 കളികളിൽ നിന്ന് 152 റൺസും, 2024 സീസണിൽ 15 കളികളിൽ നിന്ന് 195 റൺസുമാണ് താരം നേടിയത്. തുടർച്ചയായ മൂന്നാം സീസണിലും ജൂറൽ നിരാശപ്പെടുത്തിയതോടെ താരത്തിന്റെ കാര്യത്തിൽ കടുത്ത തീരുമാനമെടുക്കാൻ റോയൽസ് മാനേജ്മെന്റ് ശ്രമിച്ചേക്കും.

Also Read: അവസാനം ഹെറ്റ്മെയറുടെ വെടിക്കെട്ട് തിരിച്ചുവരവ്, കണ്ടത് ബാറ്റിങ് വിസ്ഫോടനം; ലാസ്റ്റ് ബോൾ സിക്സിൽ ടീമിന് ത്രില്ലിങ് ജയവും

ജൂറലിനെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ പേഴ്സിൽ 14 കോടി രൂപ നേടാൻ രാജസ്ഥാൻ റോയൽസിന് സാധിക്കും. ഇത് അടുത്ത ലേലത്തിൽ ടീമിന് ഗുണകരമായേക്കും. ജൂറലിനെ റിലീസ് ചെയ്യുകയോ ട്രേഡ് ചെയ്യുകയോ ചെയ്താൽ പേഴ്സിൽ എത്തുന്ന തുകക്ക് ഒരു മികച്ച വിദേശ ഫിനിഷറെ വാങ്ങാൻ റോയൽസിനാകും. ഇത് ടീം ബാലൻസ് കൂടുതൽ മെച്ചപ്പെടുത്താൻ അവരെ സഹായിക്കും.

അതേ സമയം രാജസ്ഥാൻ റോയൽസ് വിടുന്നതാകും ജൂറലിന്റെ കരിയറിനും നല്ലത്. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ക്യാപ്റ്റൻ സഞ്ജു സാംസണാണ്‌. സഞ്ജു ടീമിലുണ്ടെങ്കിൽ ജൂറലിന് വിക്കറ്റ് കീപ്പറാകാ‌ൻ രാജസ്ഥാൻ റോയൽസിൽ അവസരം ലഭിക്കില്ലെന്ന് ഉറപ്പ്.

Also Read: സഞ്ജു ചെന്നൈയിലേക്ക്, പകരം ദുബെയും അശ്വിനും രാജസ്ഥാനിലെത്തും; അടുത്ത സീസണിൽ വമ്പൻ ട്വിസ്റ്റ് നടന്നേക്കും

നിലവിൽ ഐപിഎൽ ടീമുകളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്ക് ഇന്ത്യൻ വിക്കറ്റ് കീപ്പർമാരെ ആവശ്യമുണ്ട്. ജൂറലിനെ ഒഴിവാക്കാൻ രാജസ്ഥാൻ റോയൽസ് തീരുമാനിക്കുകയാണെങ്കിൽ ഈ രണ്ട് ടീമുകളും താരത്തിനായി രംഗത്തുണ്ടാകും. വമ്പൻ തുക തന്നെ താരത്തിന് ലഭിച്ചേക്കും.

അതേ സമയം 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരാശപ്പെടുത്തിയ രാജസ്ഥാൻ റോയൽസ് വമ്പൻ തിരിച്ചുവരവാണ് അടുത്ത സീസണിൽ ലക്ഷ്യം വെക്കുന്നത്. ഇക്കുറി മോശം പ്രകടനം നടത്തിയ ചില കളിക്കാരെ അവർ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന കാര്യം ഉറപ്പ്. ഇതിൽ ജൂറലുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണാം.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article